test del 5 copy of del 3
ചായക്കടയിലെ വരുമാനം കൂട്ടിവച്ച് ആദ്യയാത്ര നേപ്പാളിലേക്ക്; പിന്നീട് ഭൂട്ടാൻ, ദുബായ്, അബുദാബി, മലേഷ്യ..

നാൻസി ഹോട്ടലിനു മുന്നിൽ ‘കട അവധി’ എന്ന ബോർഡ് കണ്ടാലറിയാം ഗംഗാധരനും പ്രേമലതയും യാത്രയിലാണെന്ന്. 45 വർഷമായി പാലക്കാട് ധോണിയിൽ ചായക്കട നടത്തുകയാണ് ഗംഗാധരനും (72) പ്രേമലതയും (65). കടയിൽനിന്നു കിട്ടുന്ന വരുമാനം ഇവർ ഉപയോഗിക്കുന്നത് ഒറ്റ ലക്ഷ്യത്തിനാണ്, ലോകം ചുറ്റിക്കാണാൻ. 17 വർഷമായി ഇരുവരും ഒന്നിച്ചു യാത്ര തുടങ്ങിയിട്ട്. വിദേശരാജ്യങ്ങളുൾപ്പെടെ പത്തിലധികം സ്ഥലങ്ങൾ ഇതുവരെ കണ്ടുതീർത്തു.2009ൽ പരീക്ഷണം പോലെയായിരുന്നു ആദ്യയാത്ര, നേപ്പാളിലേക്ക്. ആവശ്യമായ തുകയെല്ലാം സ്വരൂപിച്ചതിനു ശേഷം നടത്തിയ ആ യാത്രയിലാണ്, യാത്രകൾ പതിവാക്കാം എന്നു തീരുമാനിക്കുന്നത്. പിന്നീട് ഭൂട്ടാൻ, ദുബായ്, അബുദാബി, മലേഷ്യ, സിംഗപ്പൂർ, കുളു മണാലി എന്നിങ്ങനെ യാത്രകളുടെ ഒരു നീണ്ട നിര. പ്രാതലും ഊണുമെല്ലാം നൽകിയിരുന്ന കടയിൽ കുറച്ചു നാളുകളായി ചായയും പലഹാരങ്ങളും മാത്രമാണുള്ളത്.1976ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിനു മുൻപു വീടും നാടും മാത്രമായിരുന്നു ഇരുവരുടെയും ലോകം. ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളെല്ലാം ഒതുക്കിത്തീർത്തതിനു ശേഷമാണ് യാത്രകൾ തുടങ്ങുന്നത്. ഓരോ സ്ഥലവും ഓരോ അനുഭവമാണെന്നാണു ഗംഗാധരനും പ്രേമലതയും പറയുന്നത്.
Source link


