LATEST NEWS
മഡുറോ ദൗത്യം, ഇറാൻ യുദ്ധം; ഇടയ്ക്ക് തീപിടിത്തം; നീണ്ട ദൗത്യം പൂർത്തിയാക്കി ‘ജെറാൾഡ് ഫോർഡ്’

വാഷിങ്ടൻ∙ യുഎസ് ചരിത്രത്തിൽ, വിയറ്റ്നാം യുദ്ധത്തിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ 11 മാസത്തെ ദൗത്യം പൂർത്തിയാക്കി ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ‘യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്’ വിർജീനിയയിലെ സ്വന്തം താവളത്തിൽ തിരിച്ചെത്തി. യുഎസും ഇറാനും തമ്മിലുള്ള യുദ്ധത്തിലും, വെനസ്വേലൻ പ്രസിഡന്റായിരിക്കെ നിക്കോളാസ് മഡുറോയെ പിടികൂടിയ ദൗത്യത്തിലും ഈ യുദ്ധക്കപ്പൽ പങ്കാളിയായിരുന്നു.യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് കപ്പൽ കടലിൽ ചെലവഴിച്ച 326 ദിവസങ്ങൾ കഴിഞ്ഞ 50 വർഷത്തിനിടയിൽ ഒരു വിമാനവാഹിനിക്കപ്പൽ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ ദൗത്യമാണ്. വിയറ്റ്നാം യുദ്ധകാലത്തെ റെക്കോർഡും ഇതോടെ ഈ കപ്പൽ തകർത്തു. ഇതിനേക്കാൾ ദൈർഘ്യമേറിയ ദൗത്യങ്ങൾ നടന്നിട്ടുള്ളത് 1973 ൽ 332 ദിവസങ്ങൾ കടലിൽ കഴിഞ്ഞ യുഎസ്എസ് മിഡ്‌വേ, 1965ൽ 329 ദിവസങ്ങൾ കഴിഞ്ഞ യുഎസ്എസ് കോറൽ സീ എന്നിവയുടേത് മാത്രമാണ്.
Source link




