NATIIONAL

കാർത്തിക്ക് ശർമയുടെ തൂക്കിയടി ചെന്നൈയെ രക്ഷിച്ചു, അര്‍ധ സെഞ്ചറി; ലക്നൗ സൂപ്പർ‍ ജയന്റ്സിന് 188 റണ്‍സ് വിജയലക്ഷ്യം


ലക്നൗ∙ നിർണായക മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന് 188 റൺസ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പർ കിങ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. അർധ സെഞ്ചറി നേടി തകർത്തടിച്ച കാർത്തിക്ക് ശർമയാണ് ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 42 പന്തുകൾ നേരിട്ട കാർത്തിക്ക് ശർമ അഞ്ച് സിക്സുകളും ആറു ഫോറുകളുമുൾപ്പടെ 71 റൺസടിച്ചു. ശിവം ദുബെ (16 പന്തിൽ 32), ഡെവാൾഡ് ബ്രെവിസ് (16 പന്തിൽ 25), സഞ്ജു സാംസൺ (20 പന്തിൽ 20) എന്നിവരാണ് ചെന്നൈയുടെ മറ്റു പ്രധാന സ്കോറർമാര്‍.12.4 ഓവറിലാണ് ചെന്നൈ 100 കടന്നത്. കാർത്തിക്ക് ശർമ, ഡെവാൾഡ് ബ്രെവിസ് എന്നിവർ പുറത്തായെങ്കിലും അവസാന ഓവറുകളിൽ റണ്ണുയർത്തിയ ശിവം ദുബെയും പ്രശാന്ത് വീറും (13) ചെന്നൈയെ 180 കടത്തി. നാലോവറുകൾ പന്തെറിഞ്ഞ ആകാശ് സിങ് 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമിയും ഷഹബാസ് അഹമ്മദും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.


Source link

Back to top button