test del 5 copy of del 3
‘സഹോദര’ സ്നേഹവുമായി മോദിയും ഷെയ്ഖ് മുഹമ്മദും; ഇന്ത്യ–യുഎഇ ബന്ധത്തിൽ പുതിയ അധ്യായം, സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങി

അബുദാബി ∙ യുഎഇയിലെ ഹ്രസ്വവും എന്നാൽ അത്യന്തം ഫലപ്രദവുമായ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. സന്ദർശന വേളയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം വിശദമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതാക്കുന്നതിനുള്ള വഴികളെക്കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ.യുഎഇ പ്രസിഡന്റിനെ ‘സഹോദരൻ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി അറിയിച്ചു. ലോകത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യങ്ങളിലൊന്നായ യുഎഇയുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് കരുത്തേകുമെന്നും അദ്ദേഹം വ്യക്തമാക്കി. (Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Narendra Modi/X എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)
Source link


