test del 5 copy of del 3
‘സ്ത്രീകളുടെ വോട്ട് വാങ്ങി വഞ്ചിക്കുന്നു’; സൗജന്യ യാത്ര വൈകുന്നു, പ്രതിഷേധവുമായി ബിജെപി

കാസർകോട് ∙ കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര വൈകുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി. ബസിൽ കയറി ഇരുന്നാണ് വനിതാ പ്രവർത്തകർ പ്രതിഷേധം നടത്തിയത്. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര എന്ന വാഗ്ദാനം യുഡിഎഫ് പാലിക്കുക എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ഉദ്ഘാടനം ചെയ്തു.ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ ഇരുന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. തുടർന്ന് പ്രധാന കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
Source link


