test del 5 copy of del 3

മോദിയുടെ സ്വർണ നിയന്ത്രണം; ഇന്ദിര ഗാന്ധിയും ഇത്തരമൊരു നിലപാട് എടുത്തിരുന്നോ? | Fact Check


പശ്ചിമേഷ്യൻ  പ്രതിസന്ധി കാരണം ആഗോളതലത്തിൽ ഊർജ്ജ വിലയിലുണ്ടായ കുതിച്ചുചാട്ടം നേരിടാൻ, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി പുനരാരംഭിക്കാനും, സ്വർണം വാങ്ങുന്നത് കുറയ്ക്കാനും, വിദേശ യാത്രകൾ പരിമിതപ്പെടുത്താനും മേയ് 10 ലെ ഒരു പൊതുപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. അതിന് പിന്നാലെ, 1967 ജൂൺ 6 ന് പുറത്തിറങ്ങിയ‘ദ് ഹിന്ദു’ ദിനപത്രത്തിന്റേത് എന്ന പേരിൽ ഒരു ചിത്രം ,സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്വർണം വാങ്ങരുതെന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി  ജനങ്ങളോട് അഭ്യർഥിക്കുന്ന ഒരു വാർത്തയും ചിത്രവും അതിലുണ്ട്. എന്നാൽ‌ ഈ ചിത്രം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം‘സ്വർണം വാങ്ങരുതെന്ന് ഇന്ദിര ജനങ്ങളോട് പറയുന്നു; ദേശീയ അച്ചടക്കത്തിനായി അഭ്യർഥിക്കുന്നു’ എന്ന തലക്കെട്ടോടെയുള്ള വാർത്തയ്‌ക്കൊപ്പം ഇന്ദിര ഗാന്ധിയുടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവുമാണ്  പോസ്റ്ററിലുള്ളത്. 1967 ജൂൺ 6-ലെ ‘ദ ഹിന്ദു’ പത്രത്തിന്റെ മുൻപേജിന്റെ ചിത്രം എന്ന തരത്തിലുള്ളതാണ് ഈ പത്രക്കട്ടിങ്.  ഇന്ത്യ നേരിട്ടിരുന്ന വിദേശനാണ്യ പ്രതിസന്ധിയെ മറികടക്കാൻ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും ദേശീയ അച്ചടക്കം പാലിക്കണമെന്നും പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു എന്നാണ് വാർത്തയിലുള്ളത്. കൂടാതെ സ്വർണ ഇറക്കുമതി നിയന്ത്രിക്കുമെന്നും വിദേശനാണ്യ ശേഖരത്തിന്റെ നില പരിതാപകരമാണെന്നും സ്വർണ ഇറക്കുമതിയിൽ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നുമാണ് റിപ്പോർട്ടിലുള്ളത്.എന്നാൽ വൈറലായ പത്രക്കട്ടിങ് വ്യാജമാണെങ്കിലും, 1968 ൽ കേന്ദ്രസർക്കാർ കർശനമായ സ്വർണ നിയന്ത്രണ നടപടികൾ കൊണ്ടുവന്നിരുന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ അന്നത്തെ ധനകാര്യ മന്ത്രി മൊറാർജി ദേശായി 1968-ൽ സ്വർണ നിയന്ത്രണ നിയമം നടപ്പിലാക്കി. സ്വർണക്കട്ടികളുടെയും സ്വർണ നാണയങ്ങളുടെയും സ്വകാര്യ ഉടമസ്ഥാവകാശം നിയമനിർമ്മാണത്തിലൂടെ നിരോധിച്ചു. ചൈനയുമായുള്ള സംഘർഷങ്ങളെത്തുടർന്ന് സാമ്പത്തിക സമ്മർദ്ദം വർദ്ധിച്ച സമയത്ത് സ്വർണത്തിന്റെ ആവശ്യകത കുറയ്ക്കുക, കള്ളക്കടത്ത് തടയുക, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെയും രൂപയെയും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ഈ സ്വർണ നിയന്ത്രണം. പിന്നീട് 1990-ൽ സ്വർണ നിയന്ത്രണ നിയമം റദ്ദാക്കി.


Source link

Back to top button