test del 5 copy of del 3
പിണറായിയെ കാണാൻ സതീശൻ; ഗുരുവായൂരിൽ നിന്ന് തിരിച്ചെത്തിയ ചെന്നിത്തലയുടെ വീട്ടിലുമെത്തും

തിരുവനന്തപുരം ∙ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയനെ ബേക്കറി ജംക്ഷനിലെ വീട്ടിലെത്തി കാണും. ഇന്നലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തിരുന്നു. 2016ൽ അധികാരമേൽക്കും മുൻപ് പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ വീട്ടിലെത്തി കണ്ട് പിന്തുണ ആവശ്യപ്പെട്ടിരുന്നു. ഗുരുവായൂരില്‍നിന്നു തിരിച്ചെത്തിയ രമേശ് ചെന്നിത്തലയുടെയും വീട്ടിലും സതീശനെത്തും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് തിരിച്ചെത്തി. മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അദ്ദേഹത്തെ സ്വീകരിച്ചത്. ഗുരുവായൂരില്‍ വച്ചു പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് രമേശ് പ്രതികരിച്ചു.
Source link


