test del 5 copy of del 3

അനുയായികൾക്ക് മന്ത്രിസ്ഥാനം ഉറപ്പിച്ച് കെസി? ചെന്നിത്തലയുടെ കാര്യത്തിൽ അനിശ്ചിതത്വം; മന്ത്രിസഭാരൂപീകരണ ചർച്ച സജീവം


തിരുവനന്തപുരം∙ വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമായി. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമോ എന്നു വ്യക്തമല്ല. 21 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കറുമാവും ഉണ്ടാകുക. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് പാര്‍ട്ടിയാണ് മന്ത്രിമാരെ തീരുമാനിക്കുകയെന്നാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞത്. അതേസമയം, മുഖ്യമന്ത്രി മത്സരത്തില്‍നിന്ന് അവസാനനിമിഷം പിന്തള്ളപ്പെട്ട സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉപാധിയായി തന്റെ അനുയായികള്‍ക്കു മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. മുഖ്യമന്ത്രി മത്സരത്തിലുണ്ടായിരുന്ന രമേശ് ചെന്നിത്തല മന്ത്രിസ്ഥാനം ഏറ്റെടുക്കുമോ എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. നിയമസഭാകക്ഷി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കാതിരുന്നത് അതൃപ്തി പ്രകടനത്തിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുണ്ട്.ലീഗില്‍നിന്ന് പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീര്‍, എന്‍.ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, കെ.എം.ഷാജി, പാറയ്ക്കല്‍ അബ്ദുല്ല, വി.ഇ.അബ്ദുല്‍ ഗഫൂര്‍, എ.കെ.എം.അഷ്‌റഫ്, ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവരാണ് പരിഗണിക്കപ്പെടുന്നത്. കേരള കോണ്‍ഗ്രസ് 2 മന്ത്രിമാരെ ചോദിക്കുമെങ്കിലും ഒരു മന്ത്രി സ്ഥാനത്തിനും ഡപ്യൂട്ടി സ്പീക്കര്‍ അല്ലെങ്കില്‍ ചീഫ് വിപ് സ്ഥാനത്തിനുമാകും സാധ്യത. മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍, അപു ജോണ്‍ ജോസഫ് എന്നിവര്‍ക്കാണു സാധ്യത. ആര്‍എസ്പിയിലെ ഷിബു ബേബി ജോണും കേരള കോണ്‍ഗ്രസിലെ (ജേക്കബ്) അനൂപ് ജേക്കബും മന്ത്രിമാരാകും. മറ്റു കക്ഷികളില്‍ നിന്ന് സി.പി.ജോണ്‍, മാണി സി.കാപ്പന്‍ എന്നിവര്‍ മന്ത്രിമാരായേക്കും.


Source link

Back to top button