LATEST NEWS

‘വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്’: വി.ഡി.സതീശന് ആശംസയുമായി എം.എം.മണി


തൊടുപുഴ ∙ നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസയുമായി സിപിഎം നേതാവും മുൻമന്ത്രിയുമായ എം.എം.മണി. ‘ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകൾ നേരുന്നു. തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ടവെയിറ്റിങ്ങും’ എന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.


Source link

Back to top button