test del 3

അതിഥിത്തൊഴിലാളി ക്യാംപുകളുടെ ശോച്യാവസ്ഥ; തെളിവു ശേഖരിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം


പിറവം ∙ മേഖലയിലെ അതിഥിത്തൊഴിലാളി ക്യാംപുകളുടെ ശോച്യാവസ്ഥയെക്കുറിച്ചു പൊലീസ് രഹസ്യാന്വേഷണ വിഭാഗം തെളിവു ശേഖരിക്കുന്നു. തീരെ മോശമായ ഇടങ്ങൾ പോലും വാടകയ്ക്കു നൽകുകയും താമസക്കാരുടെ വിലാസം ശേഖരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം നെച്ചൂരിലെ അതിഥിത്തൊഴിലാളിയുടെ മരണത്തെ തുടർന്നാണു നടപടി കർശനമാക്കാൻ നീക്കം. അതിഥിത്തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസിലാണു 2 ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ വിലാസത്തിൽ പോലും വ്യക്തത ഇല്ലായിരുന്നുവെന്നാണു പൊലീസ് പറഞ്ഞത്. ആദ്യ ഘട്ടത്തിൽ കൊലപാതക സാധ്യത സംശയിച്ചെങ്കിലും പിന്നീടു ഹൃദയാഘാതമാണെന്നു കണ്ടെത്തി.


Source link

Back to top button