test del 3

യുദ്ധം മൂലം മഷി കിട്ടാനില്ല; വിപണിയിലെ അടുത്ത ട്രെൻഡാവാൻ ‘ബ്ലാക് ആൻഡ് വൈറ്റ് പാക്കറ്റുകൾ’


ടോക്കിയോ∙ പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് വർണ മഷികളിൽ ഉപയോഗിക്കുന്ന ചേരുവകളുടെ വിതരണം തടസ്സപ്പെട്ടതോടെ, ജപ്പാനിലെ ചില ലഘുഭക്ഷണ പാക്കറ്റുകൾ ബ്ലാക്ക് ആൻഡ് വൈറ്റ് ആയി മാറുന്നു. ഉൽപന്നങ്ങളുടെ സുസ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിനാണ് നടപടിയെന്നും കമ്പനി അറിയിച്ചു. 25 മുതലാണ് പാക്കേജിങ്ങിൽ മാറ്റം വരുത്തുന്നത്. 14 തരം ഉൽപന്നങ്ങളുടെ പാക്കേജിങ്ങിലാണു മാറ്റം. എണ്ണ ആവശ്യങ്ങൾക്കായി പൂർണമായി ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ജപ്പാൻ. പ്ലാസ്റ്റിക്, മഷി എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന നാഫ്ത എന്ന ഉൽപന്നം പെട്രോളിയത്തിൽ നിന്നുള്ളതാണ്.


Source link

Back to top button