test del 5 copy of del 3
ചെങ്കല്ലിനു വർധിപ്പിച്ചത് മൂന്നര രൂപ; പക്ഷേ, അധികം നൽകേണ്ടത് 10 രൂപ വരെ: വിവാദം

ശ്രീകണ്ഠപുരം ∙ കണ്ണൂർ ജില്ലയിൽ ചെങ്കല്ലിനു വർധിപ്പിച്ച വിലയെക്കാൾ അധികം ഈടാക്കുന്നതായി ആക്ഷേപം. അടുത്ത കാലത്ത് ചെങ്കല്ലിനു മൂന്നര രൂപയാണ് വർധിപ്പിച്ചിരുന്നത്. എന്നാൽ ആവശ്യക്കാരന് ചെങ്കല്ല് കിട്ടാൻ നേരത്തേയുണ്ടായിരുന്ന വിലയെക്കാൾ 10 രൂപ വരെ അധികം നൽകേണ്ടി വരുന്നതായാണ് പരാതി. ഇതോടെ ചെങ്കൽ വില വർധനയെ തുടർന്നുള്ള വിവാദങ്ങളും തുടരുകയാണ്. കഴിഞ്ഞ മാസം തുടക്കത്തിൽ 8 രൂപയാണ് ഒരു കല്ലിന് ചെങ്കൽ ക്വാറിയിൽ വർധിപ്പിച്ചത്. വില വർധനയെ തുടർന്ന് നിർമാണ മേഖലയിൽ പ്രതിസന്ധി ഉടലെടുത്തതോടെ പ്രതിഷേധവും ഉയർന്നു. പരാതി നിഷേധിച്ച് ചെങ്കൽ ഓണേഴ്സ് അസോസിയേഷൻ അതേസമയം ചെങ്കല്ലിന് അധികവില ഈടാക്കുന്നതായുള്ള പരാതി ചെങ്കൽ ഓണേഴ്സ് അസോസിയേഷൻ നിഷേധിച്ചു. ചെങ്കൽ ക്വാറിയിലെ വിലയിലാണ് ഒരു കല്ലിന് 3.50 രൂപ കൂട്ടിയത്. ഇത് 7 കിലോമീറ്റർ ചുറ്റളവിൽ ഇറക്കുമ്പോൾ ഈടാക്കുന്ന വിലയാണ്. കിലോമീറ്ററുകൾ കൂടും തോറും വാഹനത്തിന്റെ ചാർജ് നിരക്ക് കൂടുന്നത് കൊണ്ടാണ് വില വർധിക്കുന്നത്. അമിത വില ഈടാക്കുന്നതായി പരാതി ഉണ്ടെങ്കിൽ അറിയിച്ചാൽ പരിശോധിക്കുമെന്ന് ചെങ്കൽ ഓണേഴ്സ് അസോസിയേഷൻ നേതൃത്വം പറയുന്നു.അതിനാൽ ജില്ലയിൽ മിക്ക സ്ഥലത്തും ഇപ്പോൾ ചെങ്കൽ ഖനനം കാര്യമായി നടക്കുന്നില്ല. ഇവർ തിരികെ വന്നാൽ മാത്രമേ ചെങ്കൽ മേഖല സജീവമാകുകയുള്ളൂവെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. വേനൽ മഴയും കൂടിയായതോടെ വലിയ പ്രതിസന്ധിയാണ് ചെങ്കൽ മേഖലയിലുണ്ടായത്. സീസൺ അവസാനിക്കാറായതുകൊണ്ട് ചെങ്കല്ലിനായി നിർമാണ മേഖലയിലുള്ളവർ പരക്കം പായുകയാണ്. ഈ അവസരം മുതലെടുത്ത് ഇടനിലക്കാരാരെങ്കിലും കൃത്രിമമായി വില കൂട്ടുന്നുണ്ടോയെന്ന സംശയമാണ് നിർമാണ മേഖലയിലുള്ളവർക്ക്.
Source link


