test del 4 copy of del 3

മാർവൽ സൂപ്പർ ഹീറോസ് മുതൽ ഡിസ്‌നി കഥാപാത്രങ്ങൾ വരെ; കുട്ടികളുടെ മനം കവരുന്ന പുത്തൻ ട്രെൻഡുകളുമായി സ്കൂൾ വിപണി


തൊടുപുഴ ∙ പുതിയ അധ്യയനവർഷം അടുത്തെത്തിയതോടെ കുട്ടികളുടെ മനം കവരുന്ന പുത്തൻ ട്രെൻഡുകളുമായി സ്കൂൾ വിപണി തിരക്കിലേക്ക്. ബാഗ്, കുട, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, ചെരിപ്പ്, ഷൂസ്, നോട്ട്ബുക്ക്, പേന, പെൻസിൽ, നെയിംസ്ലിപ് എന്നിങ്ങനെ നീളുന്നു വിപണിയിലെ താരനിര. വർണക്കുടകളും സൂപ്പർ ഹീറോകളുടെയും കാർട്ടൂൺ താരങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകളുമെല്ലാം നേരത്തേ റെഡി. മാർവൽ സൂപ്പർ ഹീറോസ് മുതൽ ഡിസ്‌നി കഥാപാത്രങ്ങൾ വരെ ബാഗുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ഇത്തരം ബാഗുകളോടാണു കൂടുതൽ പ്രിയമെന്നു വ്യാപാരികൾ പറയുന്നു.മഴക്കാലവും അധ്യയന വർഷവും അടുത്തെത്തിയതോടെ കുട വിൽപനയിൽ വലിയ കുതിപ്പു പ്രതീക്ഷിക്കുന്നു. കുട്ടികൾക്കുള്ള ലഞ്ച് ബോക്സുകൾ 250 രൂപ മുതൽ ലഭ്യമാണ്. വാട്ടർ ബോട്ടിലുകൾ 100 രൂപ മുതലും. 30 രൂപയിൽ തുടങ്ങുന്നു പെൻസിൽ ബോക്സുകളുടെ വില. ഡിജിറ്റൽ പെൻസിൽ ബോക്സുകൾ ഇത്തവണത്തെ പ്രധാന ആകർഷണമാണ്. പെൻസിൽ ബോക്സിന്റെ ഡിസ്പ്ലേയിൽ എഴുതുകയും വരയ്ക്കുകയും ചെയ്യാമെന്നതാണു പ്രത്യേകത. എഴുതുന്നത് ഡിലീറ്റ് ചെയ്യാനുള്ള ബട്ടനുമുണ്ട്. 150ന് മുകളിലേക്കാണ് വില.


Source link

Back to top button