test del 3
മുഖ്യമന്ത്രി തർക്കത്തിൽ സാധാരണക്കാരും വലയുന്നു; മുഖ്യമന്ത്രി ഇല്ലെന്നു പറഞ്ഞ് പരാതി മടക്കി തപാൽ വകുപ്പ്

പാവറട്ടി ∙ കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ സാധാരണക്കാരും വലയുന്നു. കുടുംബപരമായ തർക്കത്തിൽ സംരക്ഷണമാവശ്യപ്പെട്ട് ഗൃഹനാഥ മുഖ്യമന്ത്രിക്കയച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തപാൽ വകുപ്പ് പരാതിക്കാരിക്ക് തിരിച്ചയച്ചു. പാവറട്ടി കൈതമുക്ക് സ്വദേശി നാലകത്ത് പള്ളത്ത് വീട്ടിൽ മുഹമ്മദ് അഷറഫിന്റെ ഭാര്യ ഷഫ്ന അഭിഭാഷകനായ സുജിത്ത് അയിനിപ്പുള്ളി വഴി സംസ്ഥാന മുഖ്യമന്ത്രിക്കയച്ച കത്താണ് തിരിച്ചയച്ചത്. സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ തപാൽ വകുപ്പിന്റെ നടപടി സാധാരണക്കാരുടെ ദുരിതത്തിനൊപ്പം കൗതുകത്തിനും വഴിവച്ചു.
Source link


