CINEMA
നടി മൗനി റോയിയും മലയാളി വ്യവസായി സൂരജ് നമ്പ്യാരും വിവാഹമോചിതരായോ? മറുപടിയുമായി താരം

മൗനി റോയിയെയും ഭർത്താവ് സൂരജ് നമ്പ്യാരെയും ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി വാർത്തകളിലും സോഷ്യൽ മീഡിയയിലും ഇടം നേടിയിരുന്നു. ദമ്പതികളുടെ വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കുകയാണെന്ന പ്രചാരണവും സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. എന്നാൽ ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മൗനി റോയ്. തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും മൗനി റോയ് എല്ലാ മാദ്ധ്യമസ്ഥാപനങ്ങളോടും അഭ്യർത്ഥിച്ചു. ബുധനാഴ്ച ഉച്ചയോടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് താരത്തിന്റെ പ്രതികരണം. കൈകൂപ്പിയുള്ള ഇമോജിയോടെയാണ് താരം സ്റ്റോറി പങ്കുവച്ചത്. മൗനിയും ഭർത്താവ് സൂരജ് നമ്പ്യാരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും വേർപിരിയുകയാണെന്ന പ്രചാരണം ശക്തമായത്. ഇതുമായി ബന്ധപ്പെട്ട പ്രചാരണം ഓൺലൈനിൽ ചർച്ചയായതോടെ സൂരജ് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു.
Source link


