test del 5 copy of del 3
സെപ്റ്റംബർ 30 മുതൽ സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കുമെന്ന് അമിത്ഷാ! യാഥാർഥ്യമെന്ത് | Fact Check

സെപ്റ്റംബർ 30 മുതൽ പശ്ചിമ ബംഗാളിൽ സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കി ഡ്രൈ സ്റ്റേറ്റ് ആക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു എന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.From 30 Sept, Bengal bans alcohol, heading to dry state: Amit Shah…Union Home Minister Amit Shah today said West Bengal will implement a complete ban on alcohol from 30 September this year, as the state moves towards becoming a “dry state” എന്നാണ് ഇന്ത്യ ടുഡേയുടെ ലോഗോയ്ക്കൊപ്പമുള്ള വൈറൽ പോസ്റ്റ് കൂടുതൽ പരിശോധനയിൽ പ്രസ് ഇൻഫോർമേഷൻ ബ്യൂറോ, കേന്ദ്ര ആഭ്യന്തര മന്ത്രി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിട്ടില്ലന്നും, ഈ പ്രചാരണം വ്യാജമാണെന്നും വ്യക്തമാക്കി എക്സിൽ പോസ്റ്റ് പങ്കുവച്ചതായി കണ്ടെത്തി. ലഭ്യമായ വിവരങ്ങളിൽ നിന്ന് സെപ്റ്റംബർ 30 മുതൽ പശ്ചിമ ബംഗാളിൽ സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കി ഡ്രൈ സ്റ്റേറ്റ് ആക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു എന്ന അവകാശവാദത്തോടെയുള്ള പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.
Source link


