test del 5 copy of del 3
‘കല്യാണവീട്ടിൽ വരെ വിശദീകരിക്കേണ്ടിവരുന്നു’; മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിൽ അതൃപ്തി തുറന്നുപറഞ്ഞ് ലീഗ്

മലപ്പുറം ∙ കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നതിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്. ആഹ്ലാദ പ്രകടനത്തിനു പോലും ഇത് മങ്ങലേൽപിച്ചിട്ടുണ്ടെന്ന് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് പറഞ്ഞു. താഴേത്തട്ടിലടക്കം ഇതു വലിയ ചർച്ചയാണ്. കല്യാണവീട്ടിൽ വരെ നേതാക്കൾക്ക് ഇതെക്കുറിച്ച് വിശദീകരിക്കേണ്ടി വരുന്നു. നിലവിൽ പറഞ്ഞുകേൾക്കുന്ന മൂന്നു പേരെയും ഒരുമിച്ചിരുത്തി ഒരാളെ നിശ്ചയിച്ച് ഏറ്റവും അടുത്ത ദിവസം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. 10 വർഷത്തിനു ശേഷം യുഡിഎഫിനു ഭരണം കിട്ടിയത് വലിയ പ്രതീക്ഷയാണ് ജനങ്ങൾക്ക് നൽകിയത്. യുഡിഎഫിന്റെ പ്രഖ്യാപനങ്ങൾക്കു വലിയ സ്വീകാര്യത കിട്ടിയിട്ടുണ്ട്.
Source link


