NATIIONAL

‘ദൈവമേ! എന്തൊരു മണ്ടത്തരം’: ശ്രേയസ്സ് അയ്യർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങൾ


ധരംശാല ∙ ഐപിഎൽ സീസണിന്റെ തുടക്കത്തിലെ വിജയക്കുതിപ്പിനു ശേഷം തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ബോളർമാരുടെ പ്രകടനത്തെ കുറ്റപ്പെടുത്തി പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ രംഗത്തെത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് പഞ്ചാബിന്റെ തോൽവി. മത്സരത്തിന്റെ 90 ശതമാനം സമയവും വിജയപ്രതീക്ഷ കയ്യടക്കിവച്ച പഞ്ചാബിൽനിന്ന് അതു തട്ടിയെടുക്കാൻ ഡൽഹിക്കു വേണ്ടിവന്നത് വെറും 3 ഓവറുകൾ. അവസാന 4 ഓവറിൽ 5 വിക്കറ്റ് കയ്യിലിരിക്കെ, 53 റൺസായിരുന്നു ഡൽഹിയുടെ വിജയലക്ഷ്യം. എന്നാൽ ഒരു ഓവറും 3 വിക്കറ്റും ബാക്കിയാക്കി ഡൽഹി വിജയത്തിലേക്ക് അടിച്ചുകയറി. സ്കോർ: പഞ്ചാബ് 20 ഓവറിൽ 5ന് 210. ഡൽഹി 19 ഓവറിൽ 7ന് 216. മാർക്കസ് സ്റ്റോയിനിസ്, യഷ് ഠാക്കൂർ, ബെൻ ഡ്വാർഷ്യൂസ്, മാർക്കോ യാൻസൻ എന്നിവരെല്ലാം ഓവറിൽ 11 റൺസിന് മുകളിൽ വിട്ടുകൊടുത്തെങ്കിലും സ്പെഷലിസ്റ്റ് സ്പിന്നറായി ഇലവനിൽ ഉണ്ടായിരുന്ന ചെഹലിന് അവസരം നൽകാൻ ശ്രേയസ്സ് കൂട്ടാക്കിയില്ല. ഒരു സ്പിന്നർ ഒരു മത്സരത്തിൽ പൂർണ്ണമായും ഉപയോഗിക്കപ്പെടാതെ പോകുന്നത് വളരെ അപൂർവ്വമാണ്. മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫും മത്സരത്തിൽ ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേലോ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരോ ഒരു സ്പിൻ ബോളറെ പോലും ഉപയോഗിക്കാത്തതിൽ ഞെട്ടൽ രേഖപ്പെടുത്തി. ‘‘ധരംശാലയിൽ ഡിസിയും പഞ്ചാബും സ്പിന്നർമാരെ ഉപയോഗിക്കാത്തത് അദ്ഭുതപ്പെടുത്തുന്നു. 2023 മുതൽ ഈ ഗ്രൗണ്ടിൽ പേസർമാരേക്കാൾ മികച്ച ഇക്കോണമി സ്പിന്നർമാർക്കാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പരിചയസമ്പന്നരായ മാച്ച് വിന്നർമാരായ അക്ഷർ പട്ടേലും ചെഹലും മത്സരത്തിൽ ഒരു പന്തു പോലും എറിയാത്തത് കുഴപ്പിക്കുന്നതാണ്.’’ കൈഫ് പറഞ്ഞു. പഞ്ചാബിന്റെ സ്പിൻ ബോളിങ് കോച്ച് സായ്‌രാജ് ബഹുതുലെയെ മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ചെഹലിനെ പന്തെറിയിക്കാതിരുന്നത് ന്യായീകരിച്ചു.‘‘ടൈം ഔട്ട് സമയത്ത് സ്പിന്നർമാരെക്കൊണ്ട് ബോൾ ചെയ്യിക്കുന്നതിനെക്കുറിച്ച് തീർച്ചയായും ഒരു ആലോചിച്ചിരുന്നു. പക്ഷേ പന്ത് സീം ചെയ്യുന്നുണ്ടായിരുന്നു എന്നും സാഹചര്യങ്ങൾ ഫാസ്റ്റ് ബോളർമാർക്ക് അനുയോജ്യമായിരുന്നു എന്നുമാണ് ഞാൻ കരുതുന്നത്. അതിനാൽ ഫാസ്റ്റ് ബോളർമാരെത്തന്നെ തുടരാനും വിക്കറ്റുകൾ എങ്ങനെ നേടാമെന്ന് നോക്കാനുമുള്ള തീരുമാനം വളരെ പെട്ടെന്നുണ്ടായ ഒന്നായിരുന്നു, തുടക്കത്തിൽ നമുക്ക് വിക്കറ്റുകൾ ലഭിക്കുകയും ചെയ്തു. എന്നാൽ ഒരു പാർട്ണർഷിപ് മത്സരം ഞങ്ങളിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു എന്ന് ഞാൻ കരുതുന്നു.’’– സായ്‌രാജ് ബഹുതുലെയെ പറഞ്ഞു.


Source link

Back to top button