CINEMA

‘അമ്മയില്ലാത്ത ലോകത്ത് ജീവിക്കാൻ പേടി, ഞങ്ങൾ ഇല്ലാതായാലേ നിങ്ങൾ ഒറ്റക്കാവൂ’ കണ്ണ് നനയിച്ച് മഞ്ജുവിന്റെ മദേഴ്സ് ഡേ കുറിപ്പ്


റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് മഞ്ജു പത്രോസ്. സീരിയലിലും സിനിമകളിലും അവതരിപ്പിച്ച ജനപ്രിയ കഥാപാത്രങ്ങളിലൂടെയും മഞ്ജു ശ്രദ്ധേയയാണ്. ഇപ്പോഴിതാ മാതൃദിനത്തിൽ തന്റെ അമ്മയെക്കുറിച്ച് താരം പങ്കുവച്ച വൈകാരിക വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയോടുള്ള തന്റെ സ്നേഹവും കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള കുറ്റബോധവും പങ്കുവയ്ക്കുന്നതായിരുന്നു മഞ്ജുവിന്റെ വാക്കുകൾ. ജീവിതത്തിന്റെ പാതിവഴിയിൽ നിൽക്കുമ്പോഴാണ് അമ്മ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് താൻ ബോധവതിയാകുന്നതെന്ന് മഞ്ജു പറയുന്നു. ‘എന്റെ പ്രിയപ്പെട്ട അമ്മച്ചിക്ക്. ജീവിതം ഈ 44-ാം വയസിൽ എത്തി നിൽക്കുമ്പോഴാണ് ഞാൻ, നിങ്ങൾ കൊണ്ട വെയിലിനെയും നിങ്ങൾ ഒഴുക്കിയ വിയർപ്പിനെയും ഉള്ളിലൊതുക്കിയ ആവലാതികളേയും കുറിച്ച് അറിയുന്നത്. എന്റെ ഇന്നലെകളിൽ ഞാൻ ഒരുപാട് ഒച്ച ഉയർത്തി സംസാരിച്ചിട്ടുണ്ട്. വഴക്കുകൾ ഉണ്ടാക്കിയിട്ടുണ്ട്. നന്ദികേട് കാണിച്ചിട്ടുണ്ട്. ഒരു മാപ്പ് പോലും ഞാൻ ചോദിച്ചിട്ടില്ല.


Source link

Back to top button