test del 5 copy of del 3
50 വർഷത്തേക്ക് എന്നു പറഞ്ഞ് നടത്തുന്ന 439 കോടി രൂപയുടെ നവീകരണം കഴിഞ്ഞാലും തിരക്ക് മാറില്ല; കാരണമിതാണ്…

തിരുവനന്തപുരം ∙ തിരക്കു കൊണ്ടു വീർപ്പുമുട്ടുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ 439 കോടി രൂപയുടെ നവീകരണ പദ്ധതി പൂർത്തിയാകുമ്പോഴും ആവശ്യത്തിനു എസ്കലേറ്ററുകൾ ഉണ്ടാകില്ല. നവീകരണം കഴിയുമ്പോൾ പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചു അവയുടെ മുകളിലായി വരുന്ന കോൺകോഴ്സുകൾ വഴിയാണു യാത്രക്കാർ പ്ലാറ്റ്ഫോമിലേക്കു പോകേണ്ടതും പുറത്തേക്ക് ഇറങ്ങുന്നതും. സ്റ്റേഷന്റെ മധ്യത്തിലായി വരുന്ന കോൺകോഴ്സിലാണു യാത്ര പോകേണ്ടവർ ഇരിക്കേണ്ടതെങ്കിൽ പുറത്തേക്കു ഇറങ്ങാനായി സ്റ്റേഷന്റെ രണ്ടറ്റത്തുമായാണു കോൺകോഴ്സുകൾ വരിക. എന്നാൽ ഈ കോൺകോഴ്സുകളിലേക്കു കയറാൻ ഓരോ എസ്കലേറ്ററും 2 ലിഫ്റ്റുകളും മാത്രമാണു സ്റ്റേഷൻ ഡിസൈനിൽ ഉള്ളത് തലസ്ഥാനത്തേക്കു വരുന്ന ട്രെയിനുകളിൽ നിന്നു 500 മുതൽ 1000 യാത്രക്കാരാണു ഒരേ സമയം പുറത്തേക്ക് ഇറങ്ങുന്നത്.എസ്കലേറ്റർ അപകടം: കേസെടുക്കുന്നതിൽ ആശയക്കുഴപ്പംഅതേസമയം, തമ്പാനൂർ സ്റ്റേഷനിലെ പ്രധാന കവാടത്തിൽ യാത്രക്കാർക്കു പുറത്തേക്ക് ഇറങ്ങാൻ കൂടുതൽ വഴിയൊരുക്കി റെയിൽവേ. ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റിന്റെ സ്ഥാനം മാറ്റി. ലഗേജ് സ്കാനറിനു സമീപം തടസ്സമായി ഉണ്ടായിരുന്ന വസ്തുക്കൾ നീക്കി. കൂടാതെ ഇൻഫർമേഷൻ കൗണ്ടറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും നിർദേശം നൽകി.
Source link


