NATIIONAL

നിർണായക പോരാട്ടത്തിൽ ക്യാപ്റ്റൻ ‘ഇല്ലാതെ’ രാജസ്ഥാൻ റോയൽസ്; റിയാൻ പരാഗിനു പകരം നയിക്കാൻ യുവതാരം; കാരണം ഇതാണ്


ജയ്പുർ ∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് പുതിയ നായകൻ. ശനിയാഴ്ച ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ക്യാപ്റ്റൻ റിയാൻ പരാഗ് കളിക്കുന്നതില്ല. പകരം യുവതാരം യശസ്വി ജയ്സ്വാളാണ് രാജസ്ഥാനെ നയിക്കുന്നത്. പേശിവലിവിനെ തുടർന്നാണ് റിയാൻ പരാഗ് കളിക്കാത്തതെന്ന് ടോസ് സമയത്ത് യശസ്വി ജയ്സ്വാൾ പറഞ്ഞു. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ, ബോളിങ് തിരഞ്ഞെടുത്തു. റിയാൻ പരാഗിനു പകരം ദസുൻ ശനക ടീമിലേക്ക് എത്തിയപ്പോൾ ഷിമ്രോൺ ഹെറ്റ്‌മെയർ, യഷ് രാജ് പുഞ്ച എന്നിവരും പ്ലേയിങ് ഇലവനിൽ സ്ഥാനംപിടിച്ചു. ആദ്യ ഇലവനിൽ സ്ഥാനമില്ലാത്ത വൈഭവ് സൂര്യവംശി ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങും.


Source link

Back to top button