test del 5 copy of del 3

ടിവികെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം; വിലപേശലുമായി വിസികെ


ചെന്നൈ ∙ തമിഴക വെട്രി കഴകത്തിനു വിസികെ പിന്തുണ നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം നീളുന്നു. തീരുമാനം ഇന്നു വൈകിട്ട് 4ന് അറിയിക്കുമെന്ന് വിസികെ നേതൃത്വം പറഞ്ഞു. അണിയറയിൽ കടുത്ത വിലപേശൽ നടക്കുന്നതായാണ് വിവരം. ഉപമുഖ്യമന്ത്രി സ്ഥാനത്തിനു പുറമേ വിജയ് മത്സരിച്ച തിരുച്ചിറപ്പള്ളി ഇൗസ്റ്റ് സീറ്റ് വിസികെക്കു വിട്ടു കൊടുക്കാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ, പാർട്ടിയുടെ 2 എംഎൽഎമാർക്കും മന്ത്രി സ്ഥാനം, പാർട്ടി അധ്യക്ഷൻ തോൾ തിരുമാവളവൻ എംപിക്കു സ്വാധീനമുള്ള ചിദംബരം സീറ്റ് വിട്ടു നൽകണം എന്നീ ആവശ്യങ്ങളിൽ തീരുമാനം നീളുന്നു. ഇതിനിടെ, വിജയ് തന്റെ പാർട്ടി എംഎൽഎയുടെ വ്യാജ പിന്തുണക്കത്ത് ഗവർണർക്കു കൈമാറിയെന്ന് ആരോപിച്ച് അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടിടിവി ദിനകരൻ രംഗത്തെത്തി. ടിവികെ കുതിരക്കച്ചവടം നടത്തുകയാണെന്നാണ് ആരോപണം. തമിഴ്നാട്ടിലെ മുഴുവൻ കോൺഗ്രസ് എംഎൽഎമാരെയും ഹൈദരാബാദിലേക്ക് മാറ്റി.


Source link

Back to top button