വരുമാനത്തിൽ കൂടുതലാണ് ചെലവെങ്കിൽ പണികിട്ടും: യുപിഐ, ക്രഡിറ്റ് കാർഡ് ഇടപാട് നടത്തുന്നവർ സൂക്ഷിക്കുക

ന്യൂഡൽഹി: യുപിഐ നിലവിൽ വന്നതോടെ രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിൽ വലിയ വളർച്ചയാണ് ഉണ്ടായത്. വലിയ വരുമാനമുള്ളവരും ചെറിയ വരുമാനമുള്ളവരും ഇന്ന് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറി. ഇപ്പോഴിതാ ഈ വളർച്ചയുടെ പശ്ചാത്തലത്തിൽ നികുതിദായകരുടെ വരുമാനവും പണം ചെലവഴിക്കുന്ന രീതിയിലും തമ്മിലുള്ള പൊരുത്തക്കേടുകൾ കണ്ടെത്താനുള്ള ഡാറ്റ അധിഷ്ഠിത നിരീക്ഷണ സംവിധാനം കേന്ദ്രസർക്കാർ വിപുലപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഇൻകം ടാക്സ് റിട്ടേണിൽ കാണിച്ചിട്ടുള്ള വരുമാനത്തേക്കാൾ കൂടുതൽ ഇടപാടുകൾ നടത്തുന്നവർക്ക് കൂടുതൽ പരിശോധനകൾ നേരിടേണ്ടി വന്നേക്കാം. വലിയ തോതിൽ ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ നികുതിദായകർ സ്വന്തം ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റ്, നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴി പരിശോധിക്കുന്നത് നല്ലതാണഅ. പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം. സമ്മാനങ്ങൾ, വായ്പകൾ അല്ലെങ്കിൽ പഴയ സമ്പാദ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് വലിയ ചെലവുകൾ നടത്തുന്നതെങ്കിൽ അവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ സൂക്ഷിച്ചാൽ അനാവശ്യമായ നികുതി നോട്ടീസുകൾ ഒഴിവാക്കാവുന്നതാണ്.
Source link


