test del 1

കോടികൾ വരുമാനം നേടാം, ഈ തൈകൾ നട്ടുപിടിപ്പിക്കൂ; വിദേശത്തുപോലും ദിനംപ്രതി ആവശ്യക്കാരേറുന്നു

നമ്മുടെ രാജ്യത്ത് സസ്യാഹാരികളുടെ എണ്ണം കൂടുതലാണ്. ചിലർ ആചാരങ്ങളുടെ ഭാഗമായി സസ്യാഹാരം മാത്രം കഴിക്കുന്നുവെങ്കിൽ മറ്റുചിലരാകട്ടെ മൃഗസ്‌നേഹികൾ എന്ന നിലയ്‌ക്കാണ് സസ്യാഹാരികളായത്. ചിലർ പാലുൽപ്പന്നങ്ങൾ പോലും കഴിക്കില്ല. ഇത്തരക്കാർക്കുൾപ്പെടെ കഴിക്കാൻ പറ്റുന്ന ഭക്ഷണമാണ് ഇടിച്ചക്ക.

ഇറച്ചക്കഷ്‌ണത്തിന്റെ വലുപ്പത്തിൽ മുറിച്ചെടുത്ത് അതേരീതിയിൽ പാകം ചെയ്‌താൽ ഇടിച്ചക്കയാണെന്ന് പോലും തോന്നില്ല. പോഷകഗുണത്തിന്റെ കാര്യത്തിലും ഇടിച്ചക്ക ഒട്ടും പിന്നിലല്ല. ഇക്കാരണങ്ങളെല്ലാംകൊണ്ട് വിപണിയിൽ ഇടിച്ചക്കയുടെ ആവശ്യകത വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കകത്തും പുറത്തും ഇടിച്ചക്ക ബിസിനസ് നടക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇടിച്ചക്ക വിപണിയിൽ നിന്ന് ശേഖരിച്ച് റെഡി ടു ഈറ്റ് ആയി വിൽപ്പന നടത്തുന്നതും ലാഭമാണ്. അതിനാൽ, പ്ലാവിൻ തൈകൾ നട്ടുപിടിപ്പിച്ചാൽ ഭാവിയിൽ വലിയൊരു സാദ്ധ്യതയുള്ള ബിസിനസാക്കി മാറ്റാൻ നിങ്ങൾക്ക് സാധിക്കും.

പ്ലാവ് നട്ടുപിടിപ്പിച്ചാൽ ആദ്യത്തെ ഒരുവർഷം ശരിയായ പരിചരണം നൽകണം. ജൈവവളം, നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാഷ് എന്നിവ വേണ്ട അളവിൽ നൽകിയാൽ പ്ലാവ് വളരെ വേഗം വളരും. അതിൽ പുറ്റുപിടിച്ചതുപോലെ ചക്കകൾ ഉണ്ടാവുകയും ചെയ്യും. പ്ലാവിൽ വരുന്ന പ്രധാന പ്രശ്‌നം ഫംഗസ് ബാധയാണ്. ഇത് തടയാൻ മരത്തിൽ കേടുപാടുള്ള ഭാഗം ചെത്തി വൃത്തിയാക്കി കോൺടാഫ് ഫംഗിസൈഡ് ഉപയോഗിച്ചാൽ മതി. മികച്ച നിലവാരമുള്ള ചക്ക ലഭിക്കുന്നതിനായി നല്ല നടീൽ വസ്‌തുക്കൾ ഉപയോഗിക്കാനും ശ്രദ്ധിക്കുക. ഇതിൽ നിന്നുണ്ടാകുന്ന ചക്കകൾ അതേപടി വിൽക്കുകയോ കയറ്റുമതി ചെയ്യുകയോ ചെയ്‌‌താൽ ഒരു വർഷം കോടികൾ വരുമാനമുണ്ടാക്കാം.


Source link

Back to top button