test del 4 copy of del 3

പുഴയുടെ നടുവിൽ ബോട്ടും അതിലൊരു മോട്ടറും; 280 കുടുംബങ്ങൾക്ക് ദാഹജലമേകി നാട്ടുകാരുടെ പദ്ധതി


മൂവാറ്റുപുഴ ∙ കത്തുന്ന വേനലിൽ പുഴ വറ്റിയാലും തങ്ങളുടെ വീടുകളിൽ വെള്ളം എത്തുമെന്ന് ഈ നാട്ടുകാർ ഉറപ്പിച്ചു പറയും. കാളിയാർ പുഴയിലെ ജലനിരപ്പ് താഴ്ന്ന് ശുദ്ധജലക്ഷാമം രൂക്ഷമായതോടെ, പുഴയുടെ നടുവിൽ ബോട്ടു കെട്ടി നിർത്തി അതിൽ മോട്ടർ സ്ഥാപിച്ച് നൂതനമായ ജലവിതരണ സംവിധാനം ഒരുക്കിയിരിക്കുകയാണ് കിഴക്കേക്കരയിലെ നാട്ടുകാരുടെ കൂട്ടായ്മ. നഗരസഭയുടെ 13, 14 വാർഡുകളിലെ 280 കുടുംബങ്ങളാണ് ഈ ജനകീയ കൂട്ടായ്മയുടെ കരുത്തിൽ ദാഹമകറ്റുന്നത്. ഗുണഭോക്താക്കളിൽ നിന്ന് മാസം തോറും നിശ്ചിത തുക സമാഹരിച്ചാണു വൈദ്യുതി ബില്ലും അറ്റകുറ്റപ്പണികളും നടത്തുന്നത്. നിലവിൽ ഏകദേശം 3500 രൂപയോളമാണ് പ്രതിമാസ വൈദ്യുതി ചെലവ്. തുടക്കം മുതൽ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതിനാൽ, നാട് കടുത്ത വരൾച്ച നേരിടുമ്പോഴും ഈ 280 കുടുംബങ്ങൾ സുരക്ഷിതരാണ്. സർക്കാർ സംവിധാനങ്ങൾക്കായി കാത്തുനിൽക്കാതെ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ഏത് പ്രതിസന്ധിയും മറികടക്കാമെന്നു തെളിയിക്കുകയാണ് ഇവിടത്തുകാർ‌.


Source link

Back to top button