test del 5 copy of del 3
വീണാ ജോർജിന്റെ ബൂത്തിൽ അബിൻ വർക്കിക്ക് ലീഡ്; 32 ബൂത്തുകളിൽ ഒന്നാമതെത്തി കുമ്മനം

പത്തനംതിട്ട ∙ ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ച ആറന്മുള മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് 47 ബൂത്തുകളിൽ 3ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. തോറ്റെങ്കിലും എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ 32 ബൂത്തുകളിൽ ഒന്നാമതെത്തി. വിജയം കുറിച്ച യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി 8 ബൂത്തുകളിൽ 3ാം സ്ഥാനത്തായി.ആറന്മുള മണ്ഡലത്തിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന് മൂന്നാം സ്ഥാനമാണ് കിട്ടിയത്. എന്നാൽ, 31 ബൂത്തുകളിൽ യുഡിഎഫിനെയും എൽഡിഎഫിനെയും പിന്തള്ളി കുമ്മനം ഒന്നാമതെത്തി. ആറന്മുള പഞ്ചായത്തിൽ 10 ബൂത്തുകളിൽ ഒന്നാമതെത്തി. കോയിപ്രത്ത് 3 ബൂത്തിലും തോട്ടപ്പുഴശേരിയിലും കോഴഞ്ചേരിയിലും മല്ലപ്പുഴശേരിയിലും ഇരവിപേരൂരിലും ഒന്നും വീതം ബൂത്തുകളിൽ എൻഡിഎ മികവ് കാട്ടി. വീണാ ജോർജിന്റെ ബൂത്തിലും ലീഡ് അബിന് പത്തനംതിട്ട ∙ വീണാ ജോർജിന്റെ ബൂത്തിൽ അബിൻ വർക്കി 53 വോട്ടിന്റെ ഭൂരിപക്ഷം നേടി. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് പത്തനംതിട്ട നഗരത്തിലെ നാലാം വാർഡ് ആനപ്പാറ ഗവ. എൽപി സ്കൂളിലെ 262ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. അവിടെ അബിൻ വർക്കി 427, വീണാ ജോർജിന് 374, കുമ്മനം രാജശേഖരന് 19 വോട്ടുമാണ് ലഭിച്ചത്. ആന്റോ ആന്റണി എംപി, കെപിസിസി സെക്രട്ടറി പി.മോഹൻ രാജ്, പത്തനംതിട്ട നഗരസഭ മുൻഅധ്യക്ഷനും സിപിഎം നേതാവുമായ ടി.സക്കീർ ഹൂസൈനും കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ 255ാം ബൂത്തിലാണ് വോട്ട് ചെയ്തത്. അവിടെ അബിൻ 165, വീണാ ജോർജിന് 164, കുമ്മനം രാജശേഖരന് 157 വോട്ടുകൾ ലഭിച്ചു.
Source link


