test del 4 copy of del 3

ക്രൂഡ് ഓയിൽ വിലയിൽ വമ്പൻ ഡിസ്കൗണ്ടുമായി ഇറാഖ്; പക്ഷേ ഹോർമുസ് കടക്കണം, ഇന്ത്യയ്ക്ക് ഗുണമില്ല?


ടെഹ്റാൻ∙ ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് 30 ഡോളറിലധികം ഡിസ്കൗണ്ട് വാഗ്ദാനവുമായി ഇറാഖ്. പക്ഷേ, ഒരു നിബന്ധനയുണ്ട്. വാങ്ങാനെത്തുന്നവർ ഹോർമുസ് കടലിടുക്ക് കടക്കാൻ തയാറാവണം. ഹോർമുസ് കടന്നെത്തി എണ്ണ വാങ്ങിയാൽ ബാരലിന് 33.40 ഡോളർ വരെ ഡിസ്കൗണ്ടാണ് ബാസ്രാ മീഡിയം ഗ്രേഡ് ഇനത്തിന് ഇറാന്റെ ഓഫർ. നിലവിൽ ഇതിനുവില ബാരലിന് 123 ഡോളറാണ്.യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ഇപ്പോൾ ഇറാഖിൽ നിന്ന് എണ്ണ വാങ്ങാനാവുന്നില്ല. ഇറക്കുമതി പൂജ്യമായി. ഈ സാഹചര്യത്തിൽ, വമ്പൻ ഡിസ്കൗണ്ട് ഓഫർ മുന്നിലുണ്ടെങ്കിലും ഇറാഖി എണ്ണ വാങ്ങുക ഇന്ത്യയ്ക്ക് എളുപ്പമല്ല. മാത്രമല്ല, ഹോർമുസിൽ വീണ്ടും ഇറാനും യുഎസും നിയന്ത്രണവും നിലപാടും കടുപ്പിച്ചുംകഴിഞ്ഞു. കപ്പലുകൾ ഈ വഴി കടന്നുപോകുന്നുമില്ല.അതേസമയം, ഏപ്രിലിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി മാർച്ചിലെ പ്രതിദിനം 45 ലക്ഷം ബാരലിൽ നിന്ന് 44 ലക്ഷമായി കുറഞ്ഞിരുന്നു. പ്രതിദിനം 16 ലക്ഷം ബാരൽ എണ്ണയും എത്തിയത് റഷ്യയിൽ നിന്നാണ്. 6.85 ലക്ഷം വീതം ബാരലുമായി സൗദി അറേബ്യയാണ് രണ്ടാമത്. 5.75 ലക്ഷം ബാരൽ വീതവുമായി യുഎഇ മൂന്നാമതും.


Source link

Back to top button