LATEST

ഗുരുദേവന്റെ വിശ്വമാനവികത ലോകമാകെ വ്യാപിപ്പിക്കണം: ഗുരുധർമ്മ പ്രചാരണസഭ


ജാതിസെൻസസ്, പിന്നാക്ക വനിതാസംവരണം എന്നിവ ഉറപ്പാക്കി ജനസംഖ്യാനുപാതിക പ്രാതിനിധ്യം സമസ്തമേഖലകളിലും നടപ്പാക്കണം. ഈഴവ കഴകക്കാരനെ നിയമിച്ചതിന്റെ പേരിൽ ക്ഷേത്രകാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കുന്ന കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്റിമാർക്കെതിരെ അയിത്താചരണത്തിന് കേസെടുക്കണമെന്നും ഗുരുധർമ്മ പ്രചാരണസഭ വാർഷികപൊതുയോഗം ആവശ്യപ്പെട്ടു.ഈ തന്ത്റിമാരെ പുറത്താക്കി പുതിയ അബ്രാഹ്മണ തന്ത്റിമാരെ നിയമിക്കാൻ കൂടൽമാണിക്യം ദേവസ്വം തയ്യാറാകണം. കഴകം വിവേചനവുമായി​ ബന്ധപ്പെട്ട് ക്ഷേത്രത്തിൽ ജാതിവ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ഷേത്രത്തിൽ തുടർന്നു വരുന്ന അനാചാരങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.


Source link

Back to top button