CINEMA
‘പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയനിൽ കെട്ടിവയ്ക്കാനാകില്ല’; കോൺഗ്രസ് തരംഗത്തിൽ ഇടതുപക്ഷ വോട്ടുകൾ നഷ്ടമായെന്ന് വി കെ സനോജ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയനിൽ കെട്ടിവയ്ക്കാൻ ആകില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തിരഞ്ഞെടുപ്പിലേത് അപ്രതീക്ഷിത തിരിച്ചടിയാണെന്ന് പറഞ്ഞ സനോജ് നിലവിലെ സാഹചര്യത്തെ അതിജീവിക്കുമെന്നും വ്യക്തമാക്കി. കണ്ണൂർ ജില്ലയിൽ വിമതർ ജയിച്ചത് കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി തകരില്ല. കോൺഗ്രസ് തരംഗത്തിൽ ഇടതുപക്ഷ വോട്ടുകൾ നഷ്ടമായി. മട്ടന്നൂരിൽ വോട്ട് കുറഞ്ഞത് യുഡിഎഫ് തരംഗത്തിലാണെന്നും സനോജ് പറഞ്ഞു.
Source link


