CINEMA
‘ആ പിന്നിൽ നിൽക്കുന്ന കുട്ടി ഒരുനാൾ തന്റെ പാർട്ടിയെ തകർക്കുമെന്ന് സ്വപ്നത്തിൽ പോലും അദ്ദേഹം കരുതിയിട്ടുണ്ടാകില്ല’

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ അമ്പത് വർഷമായി നിലനിന്നിരുന്ന ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങളെ തകർത്തെറിഞ്ഞാണ് കന്നി അങ്കത്തിൽ തന്നെ വിജയ്യുടെ ടിവികെ ചരിത്ര വിജയം നേടിയത്. ആദ്യമായാണ് ദ്രാവിഡ രാഷ്ട്രീയത്തിലെ രണ്ട് വൻമരങ്ങളെയും മറികടന്ന് ഒരു മൂന്നാം കക്ഷി തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വേരുറപ്പിച്ചത്. ആകെ 234 സീറ്റുകളുള്ള തമിഴ്നാട് നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. അധികാരത്തിലേറാൻ 10 സീറ്റുകളുടെ കൂടി പിന്തുണ വിജയ്ക്ക് ആവശ്യമാണ്. ഭരണകക്ഷിയായ ഡിഎംകെ 59 സീറ്റുകളിലേക്കും എഐഎഡിഎംകെ 47 സീറ്റുകളിലേക്കും ചുരുങ്ങി.
Source link


