LATEST

പിണറായി പിന്നിലായപ്പോൾ ഞെട്ടി: ടി.കെ. ഗോവിന്ദൻ


കണ്ണൂർ: വോട്ടെണ്ണലിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കത്തിൽ പിന്നിലായത് ഞെട്ടിച്ചെന്ന് തളിപ്പറമ്പിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് ജയിച്ച സി.പി.എം വിമതൻ ടി.കെ. ഗോവിന്ദൻ. പിണറായി പരാജയപ്പെടണമെന്ന് ഒരിക്കലും ആഗ്രഹിക്കുന്ന ആളല്ല താൻ. അദ്ദേഹം തോൽക്കും എന്ന സ്ഥിതി വന്നപ്പോൾ ചങ്കിടിപ്പുണ്ടായി. തിരഞ്ഞെടുപ്പ് ഫലം പാർട്ടി നേതൃത്വത്തിനെതിരായ ജനവിധിയാണ്. ഇതിൽനിന്ന് പാഠം ഉൾക്കൊള്ളണം. ഉൾപ്പാർട്ടി ജനാധിപത്യം തകർത്ത് കുടുംബാധിപത്യവും പിന്തുടർച്ചാവകാശവും നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് താൻ മത്സരിച്ചത്. ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ സി.പി.എം കേഡർ വോട്ട് തനിക്ക് ലഭിച്ചിട്ടുണ്ട്. നേതൃത്വത്തിന്റെ ശൈലി തിരുത്തിയില്ലെങ്കിൽ കേരളത്തിൽ ബംഗാളിലേതിന് സമാനമായ അവസ്ഥയുണ്ടാകും.


Source link

Back to top button