എൽ.പി.ജി വിതരണം ശക്തമാക്കി എച്ച്.പി.സി.എൽ

നാല് കോടിയിലധികം സിലിണ്ടറുകൾ വിതരണം ചെയ്തു
കൊച്ചി: പാചകവാതക വിതരണം കാര്യക്ഷമമാക്കാൻ വിതരണ ശൃംഖല ശക്തിപ്പെടുത്തി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്.പി.സി.എൽ) കഴിഞ്ഞ മാസം രാജ്യമൊട്ടാകെ നാല് കോടിയിലധികം എൽ.പി.ജി സിലിണ്ടറുകളാണ് കമ്പനി വിതരണം ചെയ്തത്. മെയ് 12ന് മാത്രം 12.3 ലക്ഷം സിലിണ്ടറുകൾ നൽകി. പെട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, പ്രാദേശിക സ്റ്റോറുകൾ എന്നിവയിലൂടെയുള്ള ചെറു സിലിണ്ടറുകളുടെ വിതരണം നടത്തി. 5 കിലോയുടെ 8,27,039 സിലിണ്ടറുകളും 2 കിലോയുടെ 27,298 സിലിണ്ടറുകളുമാണ് ലഭ്യമാക്കി. വിതരണത്തിലെ അച്ചടക്കവും നിരീക്ഷണ സംവിധാനങ്ങളുടെ കുറ്റമറ്റ പ്രവർത്തനവുമാണ് ഉപഭോക്താക്കൾക്ക് പാചകവാതകം ഉറപ്പാക്കാൻ സഹായിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കളിൽ 99.5 ശതമാനവും സിലിണ്ടർ ബുക്ക് ചെയ്യുന്നത് ഓൺലൈനായാണ്. വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനായി നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തി. രാജ്യത്തുടനീളം 6424 പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയ 177 വിതരണക്കാർക്കെതിരെ നടപടിയെടുത്തു. 34 വിതരണ ഏജൻസികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. അനധികൃതമായി വിതരണത്തിനെത്തിച്ച 4155 സിലിണ്ടറുകൾ പിടിച്ചെടുത്തു.
Source link


