LATEST

സർക്കാർ രൂപീകരണം: കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാർ? ലീഗിന്  വിദ്യാഭ്യാസത്തിന് പകരം ആരോഗ്യം നൽകാൻ സാദ്ധ്യത 


ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചര്‍ച്ചകള്‍ക്കിടയിൽ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഘടക കക്ഷികളുമായി ചര്‍ച്ച നടത്താനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. പ്രധാനപ്പെട്ട ചില വകുപ്പുകൾ വച്ചു മാറുന്നത് സംബന്ധിച്ചും ഘടക കക്ഷികളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. ആഭ്യന്തരം, ധനകാര്യം, റവന്യൂ, വനം, ദേവസ്വം, ഊർജ്ജം, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കോൺഗ്രസ് ഘടകകക്ഷികൾക്ക് വിട്ടുനൽകിയേക്കില്ല. പകരം ജലസേചനം, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഫിഷറീസ്, തൊഴില്‍, ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ ഘടക കക്ഷികള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. അതേസമയം ഇത്തവണ വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കരുതെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്. പകരം ആരോഗ്യ വകുപ്പ് ലീഗിന് നല്‍കാനാണ് സാധ്യത. വ്യവസായം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത് എന്നിവയാണ് മുസ്ലീം ലീഗ് ഉറപ്പിച്ച വകുപ്പുകള്‍. 2011 ലെ യുഡിഎഫ് മന്ത്രിസഭയില്‍ ഐടി വകുപ്പ് മുസ്ലീം ലീഗിന് നല്‍കിയിരുന്നു. പക്ഷെ ഇത്തവണ ഐടി വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ ആവശ്യം.


Source link

Back to top button