test del 4 copy of del 3

വിജയിയുടെ 624 കോടിയുടെ ആസ്തിയിൽ സ്വർണം ഒരു കോടി മാത്രം; ഓഹരിയിൽ 19 ലക്ഷം, സംഗീതയ്ക്ക് വജ്രാഭരണവും


തമിഴകത്തിന്റെ അടുത്ത ‘മുതലമൈച്ചർ’ (മുഖ്യമന്ത്രി) പദവിയിലേക്ക് മിന്നുന്ന വിജയവുമായി ചുവടുവയ്ക്കുന്ന വിജയിയുടെ ആസ്തിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവം. തിരഞ്ഞെടുപ്പിന് മുൻപായി സമർപ്പിച്ച സത്യവാങ്മൂല പ്രകാരം തമിഴക വെട്രി കഴകം (ടിവികെ) നേതാവ് സി. ജോസഫ് വിജയിയുടെ ആസ്തി 624 കോടി രൂപയാണ്. ഇതിൽ 404 കോടി രൂപയുടേത് ജംഗമ വസ്തുക്കളും (മൂവബിൾ അസറ്റ്സ്) 220 കോടിയുടേത് സ്ഥാവര വസ്തുക്കളുമാണ് (ഇമ്മൂവബിൾ അസറ്റ്സ്). 2024-25ലെ 184.5 കോടി രൂപയിൽ നിന്നാണ് കഴിഞ്ഞവർഷം (2025-26) അദ്ദേഹത്തിന്റെ ആസ്തി 600 കോടിക്ക് മുകളിലേക്ക് ഉയർന്നത്. വരുമാനത്തിൽ മുന്തിയപങ്കും നേടിയത് സിനിമയിൽ നിന്നുതന്നെ.∙ ആക്സിസ് ബാങ്കിന്റെ ഇന്ദിരനഗർ ശാഖയിൽ 40 കോടി രൂപ, ഐഒബിയുടെ കോടമ്പാക്കം ശാഖയിൽ 25 കോടി രൂപ, എച്ച്ഡിഎഫ്സി ബാങ്കിന്റെ ബസന്റ് നഗർ ശാഖയിൽ 20 കോടി, എസ്ബിഐയുടെ ശാസ്ത്രി നഗർ ശാഖയിൽ 15 കോടി എന്നിങ്ങനെ സ്ഥിരനിക്ഷേപമുണ്ട് (എഫ്ഡി).വിജയിക്ക് മൈലാപ്പൂർ, എഗ്മോർ, സാലിഗ്രാമം, നീലാൻകരൈ എന്നിവിടങ്ങളിൽ വീടുകളുണ്ട്. ഇവയ്ക്ക് സംയോജിതമായി ഏതാണ്ട് 115 കോടി രൂപ മൂല്യംമതിക്കും. പാരിവാക്കം, കൊപ്പൂർ, ത്യാഗരാജ നഗർ, ശോലിങ്കനല്ലൂർ എന്നിവിടങ്ങളിലും ഭൂ ആസ്തികളുണ്ട്. സംയോജിതമൂല്യം 82.8 കോടി രൂപ. 1997ൽ കൊടൈക്കനാലിൽ 15,000 രൂപ വീതം ചെലവിട്ട് 0.25 ഏക്കർവീതം വരുന്ന 2 കാർഷിക ഭൂമികൾ വാങ്ങിയിരുന്നു. നിലവിൽ ഇവയുടെ മൂല്യം 10 ലക്ഷം രൂപ വീതമാണെന്നും സത്യവാങ്മൂലത്തിലുണ്ട്.


Source link

Back to top button