test del 5 copy of del 3

കണ്ണൂർ ജില്ലയിൽ വോട്ടുചോർച്ചയിൽ കരുത്തുചോർന്ന് സിപിഎം; യുഡിഎഫിന് വർധിച്ചത് 1.78 ലക്ഷം വോട്ട്


കണ്ണൂർ ∙ സാങ്കേതികമായി എൽഡിഎഫ് ജില്ലയിൽ 6 സീറ്റ് നേടി മുന്നിലെത്തിയെങ്കിലും വ്യാപകമായ വോട്ട് ചോർച്ച സിപിഎമ്മിന്റെ കരുത്തു ചോർത്തി. കൂട്ടായ്മയിലൂടെ സംഘടിതമായി യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. അഴീക്കോട് വിജയത്തോട് അടുത്ത തോൽവിയാണ് യുഡിഎഫിന് ഉണ്ടായത്. ജയിച്ച മണ്ഡലങ്ങളിലെല്ലാം യുഡിഎഫിനു വോട്ടും ഭൂരിപക്ഷവും വർധിച്ചു. അതേസമയം, എൽഡിഎഫ് ജയിച്ച സ്ഥലങ്ങളിലെല്ലാം വോട്ടുകളും ഭൂരിപക്ഷവും കുറഞ്ഞു. ഉറച്ചതെന്നു സിപിഎം കരുതിയ വോട്ടുകളിൽപോലും വിള്ളലുണ്ടായെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. എൻഡിഎക്ക് പ്രതീക്ഷിച്ച വോട്ട് വർധനയുണ്ടായില്ല. 2021ൽ 1,34,091 വോട്ടുണ്ടായിരുന്ന എൻഡിഎക്ക് ഇത്തവണ ലഭിച്ചത് 1,70,207 വോട്ടുകളാണ്. സാങ്കേതികമായി 36,116 വോട്ടുകളുടെ വർധന കാണാമെങ്കിലും കഴിഞ്ഞതവണ തലശ്ശേരിയിലെ വോട്ടുകൾ കണക്കിൽ വന്നിട്ടില്ല. അവിടെ ബിജെപിയുടെ പത്രിക തള്ളിപ്പോയതിനാലാണിത്. ഇത്തവണ തലശ്ശേരിയിൽ 22754 വോട്ട് ബിജെപിക്കുണ്ട്. അതു കണക്കിലെടുക്കുമ്പോൾ 5 വർഷം കൊണ്ട് എൻഡിഎ വോട്ടുകളിൽ വലിയ കുതിച്ചുകയറ്റം ഉണ്ടായില്ലെന്നു കാണാം. കല്യാശ്ശേരി, ധർമടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, അഴീക്കോട് മണ്ഡലങ്ങളിൽ ജയിച്ച എൽഡിഎഫിനു തിളക്കമാർന്ന ഭൂരിപക്ഷം എവിടെയുമില്ല. കല്യാശ്ശേരിയിൽ കഴിഞ്ഞ തവണത്തെ 44,393 വോട്ടിന്റെ ഭൂരിപക്ഷം 18,433 ആയി കുറഞ്ഞു. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ തവണ 50,123 ഭൂരിപക്ഷമുണ്ടായത് 19,247 ആയി.


Source link

Back to top button