LATEST

കുഞ്ഞൂഞ്ഞിന് ശേഷം കെ സി ; കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ്


തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കെ.സി. വേണുഗോപാലിനായി തിരുവനന്തപുരത്തും ഫ്ലക്സ്. കെ.സിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാവശ്യപ്പെട്ടുള്ള ഫ്ലക്സ് ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കുഞ്ഞൂഞ്ഞിന് ശേഷം കെ.സി എന്നാണ് ഫ്ലക്സ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. ഡി.സി.സി ഓഫീസിന് മുന്നിലും പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപവും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ പാലക്കാടും ഫ്ലക്സ് ഉയർന്നിരുന്നു. അതേസമയം ​യു.​ഡി.​എ​ഫി​ന്റെ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​ഉ​ട​ൻ​ ​തീ​രു​മാ​നി​ക്കു​മെ​ന്ന് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വേ​ണു​ഗോ​പാ​ൽ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​നി​ശ്ച​യി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സി​ന് ​ഒ​ട്ടും​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​വി​ല്ല.​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​തീ​രു​മാ​നി​ക്കും.​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​ഏ​തു​ ​തീ​രു​മാ​ന​വും​ ​അം​ഗീ​ക​രി​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ക​നാ​ണ് ​താ​ൻ.​ ​പാ​ർ​ട്ടി​യു​ടെ​ ​നി​ല​പാ​ട് ​എ​ന്താ​യാ​ലും​ ​അ​തി​നൊ​പ്പം​ ​നി​ൽ​ക്കും. മ​ത​ത്തി​ന്റെ​ ​പേ​രി​ൽ​ ​ജ​ന​ങ്ങ​ളെ​ ​വി​ഭ​ജി​പ്പി​ച്ച് ​കേ​ര​ളം​ ​കൈ​യ​ട​ക്കാ​ൻ​ ​ആ​ർ​ക്കും​ ​ക​ഴി​യി​ല്ലെ​ന്ന് ​തെ​ളി​യി​ക്കു​ന്ന​ ​യ​ഥാ​ർ​ത്ഥ​ ​കേ​ര​ള​ ​സ്റ്റോ​റി​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പു​ഫ​ലം.​ ​പ​ത്തു​ ​വ​ർ​ഷ​ത്തെ​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ധി​ക്കാ​രം​ ​നി​റ​ഞ്ഞ​ ​ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രാ​യ​ ​ജ​ന​വി​കാ​ര​മാ​ണി​ത്.​ ​യ​ഥാ​ർ​ത്ഥ​ ​ക​മ്യൂ​ണി​സ്റ്റു​കാ​രും​ ​ഇ​ത്ത​വ​ണ​ ​യു.​ഡി.​എ​ഫി​ന് ​വോ​ട്ട് ​ചെ​യ്തു. യു.​ഡി.​എ​ഫി​ന്റെ​യും​ ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ ​ജ​ന​വി​ധി​യാ​ണി​ത്. സി.​പി.​എ​മ്മി​ലെ​ ​അ​ഴി​മ​തി​യി​ലും​ ​സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ലും​ ​പ്ര​തി​ഷേ​ധി​ച്ച് ​പാ​ർ​ട്ടി​വി​ട്ട​ ​നേ​താ​ക്ക​ളെ​ ​യു.​ഡി.​എ​ഫി​ന്റെ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​വും​ ​ഈ​ ​വ​ൻ​വി​ജ​യ​ത്തി​ന് ​സ​ഹാ​യി​ച്ചുവെന്നും വേണുഗോപാൽ പറ‌ഞ്ഞു.


Source link

Back to top button