test del 4 copy of del 3
അസമിൽ മൂന്നാം തവണയും വിജയക്കൊടി വീശി എൻഡിഎ; 19 സീറ്റിലൊതുങ്ങി കോൺഗ്രസ് സഖ്യം

ദിസ്പുർ∙ എസ്ഐആറിന് ശേഷം നടന്ന, 85.91% പോളിങ് രേഖപ്പെടുത്തിയ അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ വൻ വിജയവുമായി തുടർഭരണത്തിന്റെ വിജയക്കൊടി വീശുകയാണ് എൻഡിഎ. കൊടിയ വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വാക്പോരിനും വിരാമമിട്ടുകൊണ്ട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 101 സീറ്റ് നേടി മൂന്നാം തവണയും ഭരണത്തിലെത്തി. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി 19 സീറ്റിലേക്കൊതുങ്ങി.ആകെ 126 സീറ്റ്, ബിജെപി മത്സരിച്ചത് 89 സീറ്റുകളിലേക്ക്. അതേസമയം ബിജെപിയുടെ പ്രധാന ഘടകകക്ഷിയായ അസം ഗണപരിഷത് 26 സീറ്റുകളിലേക്കും ബിപിഎഫ് 11 സീറ്റുകളിലേക്കും മത്സരിച്ചിരുന്നു. ഇതായിരുന്നു എൻഡിഎയുടെ മത്സര നില. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയായ അസം സൺമിലിറ്റോ മോർച്ച (ASM) കോൺഗ്രസ് 99, റേയ്ജർ ദൾ 13, അസം ജാതീയ പരിഷത് 10 എന്ന തരത്തിൽ മത്സരത്തിനിറങ്ങി. ഹിമന്ദ ബിശ്വ ശർമയുടെ നിരന്തര ആക്രമണമേൽക്കുമ്പോഴും കോൺഗ്രസിന്റെ തിരിച്ചുവരവിനായി ആത്മാർത്ഥമായ പരിശ്രമം നടത്തിയ നേതാവാണ് ഗൗരവ് ഗൊഗോയി. ഹിമന്ദയും അസം മന്ത്രിസഭ ഒന്നാകെയും ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ഇക്കഴിഞ്ഞ ജോർഹട്ട് ലോക്സ്ഭാ തിരഞ്ഞെടുപ്പിൽ ഗൗരവിനെ തോൽപ്പിക്കാനായിരുന്നില്ല. എന്നാൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയത് ഇത്തവണ പാർട്ടിയെ തളർത്തിയെന്നു കരുതേണ്ടിവരും.
Source link


