test del 4 copy of del 3

ആനകൾ നടന്നുറപ്പിച്ച ചരിത്രം; നൂറ്റാണ്ടിന്റെ എൻജിനീയറിങ് വിസ്മയം: ഏഷ്യയിലെ ആദ്യ കോൺക്രീറ്റ് പാലം പൈതൃക സ്മാരകമാക്കും


മൂവാറ്റുപുഴ∙ ഏഷ്യയിലെ ആദ്യത്തെ കോൺക്രീറ്റ് പാലമെന്ന ഖ്യാതിയുള്ള 1914ൽ നിർമിച്ച മൂവാറ്റുപുഴ പഴയ പാലം, കേവലമൊരു യാത്രാമാർഗം മാത്രമല്ല. മറിച്ച് നൂറ്റാണ്ടിന്റെ എൻജിനീയറിങ് വിസ്മയമാണ്. ഈ ചരിത്ര സ്മാരകത്തെ സംരക്ഷിക്കാനും ദേശീയ, രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ പൈതൃക കേന്ദ്രമാക്കാനും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ സഹകരണം ലഭ്യമാക്കാൻ നഗരസഭ തയാറെടുക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭാധ്യക്ഷയ്ക്ക് ലഭിച്ച നിവേദനത്തെ തുടർന്നാണ് നഗരസഭ പ്രാരംഭ നടപടികളിലേക്കു കടക്കുന്നത്. പാലത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന ഉന്നത നിലവാരമുള്ള ഇൻഫർമേഷൻ ബോർഡുകളും ക്യുആർ കോഡുകളും സ്ഥാപിക്കണം. പാലത്തിലൂടെ കടന്നുപോകുന്നവർക്ക് അതിന്റെ വിസ്മയകരമായ ചരിത്രം മനസ്സിലാക്കാൻ ഇത് സഹായിക്കും. പാലത്തിന്റെ തനിമ നിലനിർത്തുന്ന വെളിച്ചസംവിധാനം, പുഴയോരത്തെ നടപ്പാത വികസനം എന്നിവ നടപ്പാക്കണം. 110 വർഷം പഴക്കമുള്ള പാലത്തിന്റെ ആയുസ്സ് വർധിപ്പിക്കാൻ ഭാരവാഹനങ്ങളെ നിയന്ത്രിക്കുകയും സന്ദർശകർക്കായി ഒരു പൈതൃക നടപ്പാതയായി ഇതിനെ ഭാഗികമായി മാറ്റുകയും ചെയ്യാം.


Source link

Back to top button