CINEMA
ശിവകാർത്തികേയന്റെ സിയോൺ ; സഹോദരിയായി മാളവിക മനോജ്

നായിക ഭാഗ്യശ്രീ ബോർസ ശിവകാർത്തികേയൻ നായകനായി ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്യുന്ന സിയോൺ എന്ന ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെയും സഹോദരിയായി മലയാള താരം മാളവിക മനോജും എത്തുന്നു.
തമിഴിൽ മാളവികയെ തേടി വരുന്നതെല്ലാം മികച്ച കഥാപാത്രങ്ങളാണ്. ഹബീബി, ജോ എന്ന ചിത്രങ്ങളിൽ തിളങ്ങിയ താരം ആണ് മാളവിക. മാളവിക നായികയായി പോയവർഷം റിലീസ് ചെയ്ത ആൺ പാവം പൊല്ലാത്തത് വൻ വിജയം നേടിയിരുന്നു.
ജോ എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം കുറിച്ച മാളവികയ്ക്ക് സുചിത്ര എന്ന കഥാപാത്രം ഏറെ ആരാധകരെ സമ്മാനിച്ചു.രവി മോഹൻ, എസ്. ജെ. സൂര്യ, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷം അവതരിപ്പിച്ച ബ്രോകോഡ് ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ജി.വി പ്രകാശിന്റെ നായികയായി അഭിനയിക്കാൻ ഒരുങ്ങുകയാണ് മാളവിക.
പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അഭിനയ അരങ്ങേറ്റം കുറിച്ച മാളവികയുടെ മറ്റു ശ്രദ്ധേയ ചിത്രങ്ങൾ ആനന്ദ് ശ്രീബാലയും സുമതി വളവുമാണ്. അതേസമയം ബ്ളോക് ബസ്റ്റർ ഹിറ്റായ അമരനുശേഷം കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രം ആണ് സിയോൺ. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ് ആക്ഷൻ ഫാമിലി എന്റർടെയ്നറിന് സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം വിവേക് വിജയകുമാർ.
Source link


