test del 5 copy of del 3

മൂന്നു വർഷമായി ഓമനിച്ചു വളർത്തിയ ഗ്രേ തത്തയെ കാണാനില്ല; വ്യാപക തിരച്ചിലുമായി വീട്ടുകാർ


കൊച്ചി ∙ മൂന്ന് വർഷമായി ഓമനിച്ചു വളർത്തിയ തത്തയെ കാണാതായ സങ്കടത്തിൽ ഒരു കുടുംബം. നോർത്ത് എറണാകുളം പത്മനാഭൻ റോഡിൽ താമസിക്കുന്ന റിനോയ് സെബാസ്റ്റ്യന്റെ വീട്ടിലെ 3 വയസ്സുള്ള ‘മിട്ടു’ എന്ന ഗ്രേ തത്ത (ചുവന്ന വാലുള്ള ചാര തത്ത) ആണ് ഏപ്രിൽ 27ന് പുറത്തേക്ക് പറന്നു പോയത്. സാധ്യമാകുന്ന സ്ഥലങ്ങളിലെല്ലാം ഡ്രോൺ ഉപയോഗിച്ചു വരെ പരിശോധന നടത്തിയെങ്കിലും തത്തയെ കണ്ടെത്താനായില്ല. 3 വർഷമായി മകളെ പോലെ താലോലിച്ചു വളർത്തി പോരുന്ന തത്തയാണിതെന്ന് വീട്ടുകാർ പറയുന്നു. തത്തയെ കണ്ടെത്താൻ പോസ്റ്റർ അടിച്ചുവരെ പ്രചാരണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ആരെങ്കിലും തത്തയെ കണ്ടെത്തിയിട്ടുണ്ടെങ്കിൽ 9895222992 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് വീട്ടുകാർ അഭ്യർഥിച്ചു.


Source link

Back to top button