LATEST

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു; വിട വാങ്ങിയത് ജനകീയ പോരാട്ടങ്ങളുടെ അമരക്കാരൻ


പാല: പൊതുപ്രവർത്തകനും ജനകീയ പോരാട്ടങ്ങളുടെ അമരക്കാരനുമായ ഡിജോ കാപ്പൻ അന്തരിച്ചു. 67 വയസായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് ഏറെ നാളായി ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. ഉപഭോക്താക്കളുടെ അവകാശങ്ങൾക്കുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ കാപ്പൻ ശ്രദ്ധേയനായത്. കഴിഞ്ഞ വർഷമാണ് ഇദ്ദേഹത്തിന് കാർ അപകടത്തിൽ പരിക്കേറ്റത്. മാദ്ധ്യമചർച്ചകളിലെ നിരന്തര സാന്നിദ്ധ്യം കൂടിയായിരുന്നു അദ്ദേഹം. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ചത് ഡിജോ കാപ്പനാണ്. പൊതുജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ കോടതി ഇടപെടലുകൾ സാദ്ധ്യമാക്കിയതിലൂടെയാണ് ഡിജോ കാപ്പൻ ശ്രദ്ധേയനായത്. ഉപഭോക്തൃ സംരക്ഷണം ലക്ഷ്യമിട്ട് 1988ൽ അദ്ദേഹം സ്ഥാപിച്ച സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ വഴി നിരവധി ചരിത്രപരമായ നിയമപോരാട്ടങ്ങൾ നടത്തി.


Source link

Back to top button