test del 4 copy of del 3

ബംഗാളിലും ‘റൂം തുറന്ന്’ വിവാദം: ‘ഇവിഎമ്മുകൾക്ക് രാത്രിയും പകലും കാവലിരിക്കണം’, ധർണയിരുന്ന് മമ


കൊൽക്കത്ത ∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 226 സീറ്റിലധികം നേടി വിജയിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. എക്സിറ്റ് പോളുകൾ ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് തയാറാക്കിയതാണെന്നും ഇവിഎം മെഷീനുകൾക്ക് രാത്രിയും പകലും കാവലിരിക്കണമെന്നും മമത പ്രവർത്തകരോട് ആവശ്യപ്പെട്ടു. സ്ട്രോങ് റൂമിൽനിന്ന് മെഷീനുകൾ കൗണ്ടിങ് സ്റ്റേഷനിലേക്കു കൊണ്ടുപോകുമ്പോൾ തട്ടിപ്പ് നടത്താനാണ് ബിജെപി ശ്രമമെന്നും മമത ആരോപിച്ചു. നേരത്തേ നോർത്ത് കൊൽക്കത്തയിലെ രണ്ട് സീറ്റുകളിലെ തൃണമൂൽ സ്ഥാനാർഥികളായ കുനാൽ ഘോഷും ശശി പഞ്ചയും സ്ട്രോങ് റൂമിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഉച്ചവരെ സ്ട്രോങ് റൂമിനു മുൻപിലുണ്ടായിരുന്ന പ്രവർത്തകരോട് ഉച്ചയോടെ മടങ്ങാൻ ആവശ്യപ്പെട്ടതായും പിന്നീടാണ് വൈകിട്ട് നാലിന് ഖുദിരാം അനുശീലൻ കേന്ദ്രയിലെ സ്ട്രോങ് റൂം തുറക്കുമെന്ന സന്ദേശം ലഭിച്ചതെന്നും തൃണമൂൽ നേതാക്കൾ പറഞ്ഞു. തിരികെ എത്തിയപ്പോൾ അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്നും അവർ പറഞ്ഞു. ബാലറ്റ് പേപ്പറുകൾ അകത്തേക്കു കൊണ്ടുപോകുന്നുണ്ടായിരുന്നു. ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ പറയുന്നതെന്ന് ശശി പഞ്ച ആരോപിച്ചു.അതിനിടെ, ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ 4 നിയമസഭാ മണ്ഡലങ്ങളിലായി 77 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം പരിശോധിച്ചുവരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പാർട്ടികൾ, സ്ഥാനാർഥികൾ, പോളിങ് ഏജന്റുമാർ, നിരീക്ഷകർ എന്നിവരാണ് റീപോളിങ് ആവശ്യപ്പെട്ടത്.


Source link

Back to top button