LATEST
ഊണ് കഴിച്ചാൽ 140 രൂപ വരെ, ചായയ്ക്ക് 18 രൂപ; ഹോട്ടൽ വില തോന്നിയതുപോലെ, ആരുണ്ട് ചോദിക്കാൻ?

കൊച്ചി: സാധാരണക്കാർ ആശ്രയിക്കുന്ന കൊച്ചി നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ വില തോന്നിയതുപോലെ. ഒരേ നിലവാരമുള്ള ഹോട്ടലുകളിൽ ഭക്ഷണ വില അവർക്ക് ഇഷ്ടമുള്ളതുപോലെയാണ്. പല ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയാണ് പ്രവർത്തിക്കുന്നത്. ഭക്ഷണം കഴിച്ച് ബില്ല് ലഭിക്കുമ്പോൾ മാത്രമാണ് ഉപഭോക്താക്കൾ വില അറിയുന്നത്. കൊച്ചി നഗരത്തിൽ ചായയ്ക്ക് പത്ത് രൂപ മുതൽ 18 രൂപവരെയാണ് ഈടാക്കുന്നത്. അത് കാപ്പിയായാൽ 25 മുതൽ 30 രൂപ വരെയാണ് ഈടാക്കുന്നത്. ഉച്ച നേരത്ത് ഊണ് കഴിക്കാൻ ചെന്നാലും വില വ്യത്യസ്തമാണ്. 80 രൂപ മുതൽ 140 രൂപ വരെയാണ് ഊണിന് വില. സ്പെഷ്യൽ മീൽസ് എന്ന പേരിലുള്ള ഊണാണെങ്കിൽ വില ഇനിയും ഉയരും. എൽപിജി സിലിണ്ടറിന്റെ ലഭ്യതക്കുറവും കരിഞ്ചന്തയിൽ സീലിണ്ടറുകൾ വാങ്ങേണ്ടി വരുന്നു എന്നീ കാരണങ്ങളാണ് വില വർദ്ധനവിന് ഹോട്ടലുടമകൾ പറയുന്നത്.
Source link


