NATIIONAL

‘അടിച്ചു ഞാൻ താഴെയിടും, കാണണോ?’: ഫോട്ടോയെടുക്കാൻ ശ്രമിച്ച ആരാധകനോട് ക്ഷുഭിതനായി ക്ലാസൻ– വിഡിയോ


ഹൈദരാബാദ് ∙ അനുവാദമില്ലാതെ ചിത്രം പകർത്താൻ ശ്രമിച്ച ആരാധകനോട് ക്ഷുഭിതനായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ദക്ഷിണാഫ്രിക്കാന്‍ താരം ഹെൻറിച്ച് ക്ലാസന്‍. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രചരിക്കുന്ന വിഡിയോയില്‍ ക്ലാസന്‍റെ മുഖം വ്യക്തമല്ലെങ്കിലും അദ്ദേഹത്തോട് അടുത്ത വ്യക്തികള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ക്ലാസൻ ഒരാളെ ഭീഷണിപ്പെടുത്തുന്നതും റെക്കോർഡിങ് നിർത്താൻ ആവശ്യപ്പെടുന്നതും കേൾക്കാം.‘‘ഇത് നിർത്തൂ. ഞാൻ നിങ്ങളോട് പറഞ്ഞത് മനസ്സിലായോ? ഫോട്ടോ എടുക്കരുത്. ഇത് എന്റെ കുടുംബമാണ്. അതുകൊണ്ട് നിങ്ങളുടെ ഫോൺ മാറ്റിവയ്ക്കു’’– ക്ലാസൻ ആവർത്തിച്ച് പറഞ്ഞു. ഇതിനിടെ ടീമിന്റെ പ്രകടനത്തെ ആരാധകൻ അഭിനന്ദിക്കുകയും ക്ലാസൻ നന്ദി പറയുകയും ചെയ്യുന്നുണ്ട്.


Source link

Back to top button