CINEMA
പാകിസ്ഥാനെ വിറപ്പിച്ച എസ്-400 നാലാം യൂണിറ്റ് മെയ് പകുതിയോടെ ഇന്ത്യയിലെത്തും; അഞ്ചാം യൂണിറ്റ് നവംബറിൽ

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷിക്ക് കരുത്തുപകര്‍ന്ന് റഷ്യയില്‍ നിന്നുള്ള നാലാമത്തെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം മെയ് പകുതിയോടെ രാജ്യത്തെത്തും. കഴിഞ്ഞയാഴ്ച റഷ്യയില്‍ വച്ച് ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ നടത്തിയ പ്രീ-ഡിസ്പാച്ച് പരിശോധനകള്‍ക്ക് ശേഷമാണ് സംവിധാനം ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ നിർണ്ണായക പങ്കുവഹിച്ച എസ്–400 പാകിസ്ഥാനിൽ നിന്നുള്ള ഭീഷണികള്‍ നേരിടുന്നതിനായി രാജസ്ഥാന്‍ അതിര്‍ത്തി മേഖലയിൽ സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അഞ്ച് എസ്-400 സംവിധാനങ്ങള്‍ കൂടി അധികമായി വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. നവംബറോടെ ഇന്ത്യയിലെത്തുന്ന അഞ്ച് എസ്-400 ചൈനയുമായുള്ള അതിർത്തിയിൽ വിന്യസിപ്പിക്കാനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്. ശത്രുക്കളുടെ യുദ്ധവിമാനങ്ങള്‍, നിരീക്ഷണ വിമാനങ്ങള്‍, ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ എന്നിവയെ 400 കിലോമീറ്റര്‍ ദൂരപരിധിയില്‍ വെച്ച് തന്നെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് എസ്-400. ഓപ്പറേഷന്‍ സിന്ദൂറില്‍ എസ്-400 സംവിധാനം ഇന്ത്യ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. അതേസമയം, റഷ്യയില്‍ നിന്ന് 12 ‘പാന്റ്സിര്‍’ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ഇതില്‍ 40 എണ്ണം ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി നിര്‍മ്മിക്കുന്നതും പരിഗണനയിലുണ്ട്. ഒപ്പം 280 പുതിയ ഹ്രസ്വ–ദീർഘദൂര എസ്–400 മിസൈലുകൾ വാങ്ങാനും ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്.
Source link


