NATIIONAL

ബാറ്റിൽ എഐ ചിപ്പുണ്ടോ? പാക്ക് നിരീക്ഷകന്റെ ആരോപണത്തിന് മറുപടിയുമായി വൈഭവ് സൂര്യവംശി- വിഡിയോ


ജയ്പുർ∙ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിൽ എഐ ചിപ്പുണ്ടെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകനായ നൗമാൻ നിയാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വൈഭവിന്റെ തകർപ്പൻ ബാറ്റിങ്ങിനു പിന്നിൽ എഐ ചിപ്പാണെന്നും അതു ലബോറട്ടറിയിൽ പരിശോധിക്കണമെന്നുമായിരുന്നു പാക്ക് നിരീക്ഷകൻ തമാശരൂപേണ പറഞ്ഞത്. എന്നാലിപ്പോൾ നൗമാന് മറുപടിയുമായി എത്തിയിരിക്കുകയാണു വൈഭവ്. ദൈവമാണ് തന്റെ ബാറ്റിൽ എന്തോ സ്ഥാപിച്ചിരിക്കുന്നതെന്നാണ് വൈഭവിന്റെ നിലപാട്.‘‘ആലോചിച്ചു നോക്കൂ, എന്താണ് ആ കുട്ടി ചെയ്യുന്നത്? വൈഭവിന്റെ ബാറ്റ് പരിശോധിക്കണം. ഉത്തേജക മരുന്നു പരിശോധനകൾ താരങ്ങൾക്കു നടത്താറുണ്ട്. വൈഭവിന്റെ കാര്യത്തിലും അത്തരമൊരു പരിശോധന ആവശ്യമാണ്. വൈഭവിന്റെ ബാറ്റിൽ എഐ ചിപ്പ് ഉണ്ടായിരിക്കണം. അസാധാരണമായ കളിയാണിത്. എന്തൊരു താരമാണ്? 18 വയസ്സാകുമ്പോൾ ശരീരത്തിൽ മസിലുകളെല്ലാം കരുത്താർജിക്കും. പക്ഷേ ഈ പയ്യന് 16 വയസ്സാണു പ്രായം. വിരാട് കോലി ലോകചാംപ്യനായ സമയത്താണ് അവൻ ജനിച്ചത്. സാങ്കേതികതയ്ക്ക് ഒത്ത കരുത്തല്ല വൈഭവിനുള്ളത്. വൈഭവ് 360 ഡിഗ്രി ബാറ്റു ചെയ്യുന്ന താരമാണ്.’’– എന്നാണ് ഒരു ചർച്ചയ്ക്കിടെ നിയാസ് പ്രതികരിച്ചത്.


Source link

Back to top button