test del 5 copy of del 3
ഇറാനെ ‘പൂട്ടാനൊരുങ്ങിയ’ യുഎസിന്റെ കൈകെട്ടി പാക്കിസ്ഥാൻ; കരയിലും കടലിലും രക്ഷാമാർഗം

ന്യൂഡൽഹി ∙ യുഎസിന്റെ നാവിക ഉപരോധം മറികടക്കാൻ ഇറാനു രണ്ടു രക്ഷാമാർഗവുമായി പാക്കിസ്ഥാൻ എത്തിയിരിക്കുന്നു; കടൽമാർഗവും കരമാർഗവും. ഇറാനുമായി കടലിലും കരയിലും അതിർത്തി പങ്കിടുന്ന രാജ്യമാണു പാക്കിസ്ഥാൻ. ഇറാന്റെ തുറമുഖങ്ങളിൽനിന്നുള്ളതും അവിടേക്കുപോകുന്നതുമായ കപ്പലുകളെയാണ് യുഎസ് നാവികസേന ഇറാന്റെ തീരക്കടലിനു പുറത്തു തടയുന്നത്. ഈ സാഹചര്യത്തിൽ കപ്പലുകൾ ഇറാന്റെ തീരക്കടലിനു പുറത്തുപോകാതെ അവിടെനിന്ന് പാക്ക് തീരക്കടലിലൂടെ അറബിക്കടലിൽ എത്താനുള്ള സംവിധാനമാണു പാക്ക് അധികൃതർ വാഗ്ദാനം ചെയ്യുന്നത്. നാവിക ഉപരോധം സംബന്ധിച്ച രാജ്യാന്തര ധാരണകളനുസരിച്ച് ഇത് അനുവദനീയമാണ്. കൂടാതെ, ചരക്കുകൾ കരമാർഗം കൊണ്ടുപോകാൻ പാക്ക് അധികൃതർ അതിർത്തി തുറന്നുകൊടുക്കുമെന്നും റിപ്പോർട്ടുണ്ട്. യുഎസ്–ഇറാൻ രണ്ടാംഘട്ട ചർച്ചാശ്രമങ്ങൾക്ക് ഇറാനിലെത്തിയ പാക്ക് സേനാമേധാവിയോടൊപ്പം പാക്ക് വാണിജ്യവകുപ്പ് ഉദ്യോഗസ്ഥരും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറലും പോയിരുന്നു. ഫലത്തിൽ, നാവികഉപരോധത്തിലൂടെ ഇറാനെ പൂട്ടാമെന്നു കരുതിയ അമേരിക്കയുടെ കൈകൾ കെട്ടുകയാണു പാക്കിസ്ഥാൻ.
Source link


