LATEST NEWS
തണ്ണിമത്തൻ കഴിച്ച് മരണം; ‘കണ്ടത് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളല്ല; മറ്റെന്തിന്റയോ സാന്നിധ്യമുണ്ട്’: ഡോക്ടർമാർ പറയുന്നു

മുംബൈ∙ മഹാരാഷ്ട്രയിൽ തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ രണ്ട് കുട്ടികളടങ്ങുന്ന നാലംഗ കുടുംബം മരിച്ചതിൽ സംശയങ്ങളൊഴിയുന്നില്ല. സാധാരണ ഭക്ഷ്യവിഷബാധയേറ്റാൽ ഉണ്ടാകുന്നതിലും വളരെ മോശമായ അവസ്ഥയിലാണ് നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഇവരെ ചികിൽസിച്ച ഡോക്ടർമാർ പറയുന്നു. അബ്ദുല്ല ദോക്കാഡിയ (40), ഭാര്യ നസ്റീൻ ദോക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് ഞായറാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.അബ്ദുല്ലയ്ക്കും കുടുംബത്തിനും ആദ്യം ഛർദിയാണ് തുടങ്ങിയത്. ഇതിനു പിന്നാലെ നാഡികൾ തളരുകയും ബോധം നശിക്കുകയുമാണുണ്ടായത്. മറ്റെന്തോ രാസവസ്തു ഉള്ളിൽച്ചെന്നിട്ടുണ്ടെന്നാണ് ഈ ലക്ഷണങ്ങൾ കാണിക്കുന്നത്. ബോധക്ഷയം തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടാനുള്ളത്. ഭക്ഷ്യവിഷബാധയ്ക്കപ്പുറമുള്ള എന്തോ കാരണത്താലാണ് മരണമെന്നാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നസ്റീനെ ഞായറാഴ്ച രാവിലെ 11 മണിക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇവരെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും രണ്ടര മണിക്കൂറിനുശേഷം മരിച്ചു. ആയിഷയെ രാവിലെ 11.55നും അബ്ദുല്ലയെ 11 മണിക്കുമാണ് ആശുപത്രിയിലെത്തിച്ചത്. ആയിഷ വൈകിട്ട് 5.15നും അബ്ദുല്ല രാത്രി 10.15നും മരിച്ചു. സൈനബിനെ മറ്റൊരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കുട്ടിയും മണിക്കൂറുകൾക്കുള്ളിൽ മരിച്ചു.
Source link


