test del 4 copy of del 3
ഇന്ത്യയിലെ ഏറ്റവും വമ്പൻ ഡേറ്റ സെന്റർ ഒരുക്കാൻ റിലയൻസ്; ഗൂഗിളിന്റെ 1.4 ലക്ഷം കോടിയുടെ പദ്ധതിയേക്കാൾ ‘ഭീമൻ’

ദക്ഷിണേന്ത്യയിൽ 1.5 ഗിഗാവാട്ട് ശേഷിയുള്ള ഡേറ്റ സെന്റർ സ്ഥാപിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. 1.6 ലക്ഷം കോടി രൂപയാണ് റിലയൻസ് നിക്ഷേപിക്കുക. സോളർ ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളുള്ള ഡേറ്റ സെന്റർ ക്ലസ്റ്ററായിരിക്കും ഇത്. നിർമാണം പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ സെന്റർ എന്ന പദവിയും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കുന്ന കേന്ദ്രം സ്വന്തമാക്കും. പദ്ധതിക്ക് ആന്ധ്ര സർക്കാർ അനുമതി നൽകിയെന്നും റിപ്പോർട്ടുകൾ പറയുന്നു. വിശാഖപട്ടണത്ത് ഒരു ഗിഗാവാട്ട് ശേഷിയുള്ള ഡേറ്റ സെന്റർ സ്ഥാപിക്കാനുള്ള പദ്ധതി ഗൂഗിളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡേറ്റ സെന്റർ നഗരം6 ഗിഗാവാട്ട് ശേഷിയുള്ള ഡേറ്റ സെന്ററുകൾ സംസ്ഥാനത്ത് തുടങ്ങുകയാണ് ആന്ധ്രയുടെ ലക്ഷ്യം. ഇതിനായി കമ്പനികൾക്ക് നിരവധി ആനുകൂല്യങ്ങളും ഇളവുകളും ആന്ധ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഡേറ്റ സെന്റർ സ്ഥാപിക്കുന്ന കമ്പനികൾക്ക് കേന്ദ്രസർക്കാരും വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
Source link


