NATIIONAL
എൻഗിഡിയെ 11 മിനിറ്റിൽ ആശുപത്രിയിലെത്തിച്ചത് കോലിയുടേയും ഗംഭീറിന്റെയും സഹതാരം, ആരാണ് എസിപി സഞ്ജയ് സിങ്?

ന്യൂഡൽഹി∙ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് താരം ലുങ്കി എൻഗിഡി പരുക്കേറ്റു ഗ്രൗണ്ടിൽ വീണത് ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണു കണ്ടത്. പന്തു പിടിച്ചെടുക്കാൻ ഓടുന്നതിനിടെ എൻഗിഡിയുടെ കഴുത്തിനും തലയിലുമാണു പരുക്കേറ്റത്. അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലേക്ക് ആംബുലൻസ് എത്തിച്ച് എൻഗിഡിയെ ഉടനടി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സ്റ്റേഡിയത്തിൽനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് 11 മിനിറ്റുകൊണ്ടാണ് താരത്തെ എത്തിച്ചത്. ഗുരുതരമായ പരുക്കില്ലെന്നു വ്യക്തമായതോടെ മണിക്കൂറുകൾക്കുള്ളില്‍ എൻഗിഡി ആശുപത്രി വിട്ടിരുന്നു. തിരക്കേറിയ സമയത്ത് ഡൽഹി നഗരത്തിൽ ‘ഗ്രീൻ കോറിഡോർ’ ഒരുക്കി ഡൽഹി പൊലീസാണ് എൻഗിഡിയെ അതിവേഗം ആശുപത്രിയിലേക്കു മാറ്റുന്നതിനു മുന്‍കൈയെടുത്തത്. അതിനു നേതൃത്വം നൽകിയതാകട്ടെ എസിപി സഞ്ജയ് സിങ്ങും.ഐപിഎല്‍ മത്സരങ്ങൾ നടക്കുന്ന സമയത്ത് ഡൽഹി സ്റ്റേഡിയം ഉൾപ്പെടുന്ന പ്രദേശത്തെ സുരക്ഷാ ചുമതല തനിക്കാണെന്ന് സഞ്ജയ് സിങ് മാധ്യമങ്ങളോടു പറഞ്ഞു. ‘‘ആംബുലൻസിന്റെ ഡ്രൈവർ ഗൂഗിൾ മാപ്പ് നോക്കിയാണ് വണ്ടിയോടിച്ചിരുന്നത്. തിരക്കേറിയ സമയമായിരുന്നു. തുടർന്ന് ഞങ്ങൾ ഗ്രീൻ കോറിഡോർ ഉണ്ടാക്കാൻ തീരുമാനിച്ചു. വാഹനം പോകുന്ന റൂട്ടിലെ എല്ലാ ട്രാഫിക് സിഗ്നലുകളും ഗ്രീൻ ആക്കുക എന്നതാണ് അതിന് അർഥം. എട്ട് കിലോമീറ്റർ ദൂരമാണ് 11 മിനിറ്റിൽ പിന്നിട്ടത്. ഡൽഹി ക്യാപിറ്റൽസിന്റെ സ്റ്റാഫിൽ ഒരാൾ എനിക്കൊപ്പം ആശുപത്രി വരെ യാത്ര ചെയ്തിരുന്നു.’’– സഞ്ജയ് സിങ് വ്യക്തമാക്കി.
Source link

